അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 1932 ഡോളര്‍ വരെയെത്തി. സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ കുറവ് രേഖപ്പെടുത്തി. ഇന്നലെ സ്വര്‍ണം ഗ്രാമിന് 30 രൂപ കുറഞ്ഞ് 5470 രൂപയായിരുന്നു.
ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപ കുറഞ്ഞ് വില 43760 രൂപയായിരുന്നു ഇന്നലെ.
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞ് 43600ലേക്കെത്തി. കുറച്ച് ദിവസങ്ങളായി 44000ത്തിന് മുകളില്‍ തുടര്‍ന്നിരുന്ന സ്വര്‍ണ വിലയാണ് മൂന്ന് ദിവസം കൊണ്ട് 480 രൂപ കുറഞ്ഞത്. ഇതോടെ ഈ മാസത്തെ സ്വര്‍ണവിലയില്‍ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്നത്തേത്. ഗ്രാമിന് ഇന്ന് 20 രൂപ കുറഞ്ഞ് 5450ലേക്കെത്തി.
സ്വര്‍ണം ചെറിയ അളവിലെങ്കിലും വാങ്ങി സൂക്ഷിക്കുന്നവര്‍ക്ക് ആശ്വാസമാണ് നിലവിലെ നിരക്ക്. ഏപ്രില്‍ 14ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തിയിരുന്നു. ഗ്രാമിന് 55 രൂപ വര്‍ധിച്ചാണ് വില റെക്കോര്‍ഡ് മറികടന്ന് 5665 രൂപയിലെത്തിയത്. പവന് 45,320 രൂപയുമായിരുന്നു അന്നത്തെ വില. ഇതിന് മുന്‍പ് ഏപ്രില്‍ 5നാണ് സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡിട്ടത്. ഗ്രാമിന് 5625 രൂപയായിരുന്നു അന്നത്തെ റെക്കോര്‍ഡ് നിരക്ക്.