ആധാർ- പാൻ കാർഡ് ലിങ്ക് ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30; ചെയ്യേണ്ടത് ഇത്രമാത്രം.

ആധാർ കാർഡും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി കഴിഞ്ഞ മാസം ആദായനികുതി വകുപ്പ് നീട്ടിയിരുന്നു. ഈ മാസം അവസാനം വരെയാണ് സമയം നീട്ടി നൽകിയിരിക്കുന്നത്. ജൂൺ 30ന് അകം പാൻ കാർഡും ആധാർ കാർഡും ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ നിങ്ങളുടെ പാൻ കാർഡ് ഉപയോഗിക്കാൻ സാധിക്കില്ല. ഇന്ത്യയിൽ ബാങ്കിങ് ഉൾപ്പെടെയുള്ള പല കാര്യങ്ങളും അത്യാവശ്യമുള്ള രേഖയാണ് ആദായനികുതി വകുപ്പ് നൽകുന്ന പാൻ കാർഡ്.ആദായനികുതി നിയമത്തിലെ സെക്ഷൻ 139AA പ്രകാരം ഒരു വ്യക്തി അവരുടെ ആധാർ നമ്പർ പാൻ നമ്പരുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ അവരുടെ പാൻ പ്രവർത്തനരഹിതമാകും. പലപ്പോഴായി ആദായ നികുതി വകുപ്പ് പാൻ കാർഡും ആധാർ കാർഡും ലിങ്ക് ചെയ്യാനുള്ള സമയ പരിധി നീട്ടി നൽകിയിരുന്നു. എന്നാൽ ഇന്ത്യയിൽ ഇപ്പോഴും ഇത് ചെയ്യാത്ത നിരവധി ആളുകളുണ്ട്. നിങ്ങളുടെ പാൻ കാർഡും ആധാർ കാർഡും ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന കാര്യം ഓർമ്മയില്ലെങ്കിൽ ഇത് പരിശോധിക്കാനുള്ള സംവിധാനവും ഐടി വകുപ്പ് നൽകുന്നുണ്ട്.

ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് ഓൺലൈനായി അറിയാം

  • incometax.gov.in/iec/foportal/ എന്ന ഐടി ഇ-ഫയലിംഗ് വെബ്‌സൈറ്റ് സന്ദർശിക്കുക.
  • പേജിന്റെ ഇടതുവശത്തുള്ള “ക്വിക്ക് ലിങ്ക്സ്” ഓപ്ഷൻ തിരഞ്ഞെടുക്കുക.
  • “ക്വിക്ക് ലിങ്ക്സ്” ഓപ്ഷനിലെ “ലിങ്ക് ആധാർ സ്റ്റാറ്റസ്” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • നിങ്ങളുടെ 10 അക്ക പാൻ നമ്പറും 12 അക്ക ആധാർ നമ്പറും നൽകുക
  • ആവശ്യമായ വിവരങ്ങൾ നൽകിയ ശേഷം, “വ്യൂ ലിങ്ക് ആധാർ സ്റ്റാറ്റസ്” എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  • നിങ്ങളുടെ ആധാർ നിങ്ങളുടെ പാൻ കാർഡുമായി ഇതിനകം ലിങ്ക് ചെയ്‌തിട്ടുണ്ടെങ്കിൽ ഇക്കാര്യം സ്‌ക്രീനിൽ കാണിക്കും.

ലിങ്ക് ചെയ്തിട്ടുണ്ടോയെന്ന് എസ്എംഎസ് വഴി അറിയാം

  • മെസേജിങ് ആപ്പ് തുറന്ന് പുതിയ മെസേജ് അയക്കാനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക
  • “UIDPAN 12 അക്ക ആധാർ നമ്പർ 10 അക്ക പാൻ നമ്പർ” എന്ന ഫോർമാറ്റിൽ ടൈപ്പ് ചെയ്യുക.
  • 567678 അല്ലെങ്കിൽ 56161 എന്ന നമ്പറിലേക്ക് ഒരു എസ്എംഎസ്
  • നിങ്ങളുടെ പാൻ കാർഡുമായി ആധാർ ലിങ്ക് ചെയ്തിട്ടുണ്ടെങ്കിൽ ആക്കാര്യം മെസേജിലൂടെ തന്നെ അറിയാൻ സാധിക്കും.

ആധാർ-പാൻ ലിങ്ക് ചെയ്യുന്നതെങ്ങനെ

  • incometaxindiaefiling.gov.in/ എന്ന വെബ്സൈറ്റിൽ കയറുക
  • “ക്വിക്ക് ലിങ്ക്സ്” എന്ന ഓപ്ഷന് താഴെയുള്ള “ലിങ്ക് ആധാർ” ക്ലിക്ക് ചെയ്യുക.
  • നിങ്ങളുടെ പാൻ നമ്പരും ആധാർ നമ്പരും നൽകുക
  • നിങ്ങളുടെ ആധാർ വിശദാംശങ്ങൾ വച്ച് പാൻ വിശദാംശങ്ങൾ പരിശോധിക്കുക.
  • ഇവ പൊരുത്തപ്പെടുന്നുവെങ്കിൽ “ലിങ്ക് നൌ” ക്ലിക്ക് ചെയ്യുക.
  • ഒരു പോപ്പ്-അപ്പ് മെസേജിൽ നിങ്ങളുടെ ആധാർ പാനുമായി ലിങ്ക് ചെയ്തു എന്ന് സ്ഥിരീകരിക്കും.
  • പാൻ-ആധാർ ലിങ്ക് ചെയ്യാനായി e-gov NSDL വെബ്‌സൈറ്റുകളും ഉപയോഗിക്കാവുന്നതാ

ലിങ്ക് ചെയ്തില്ലെങ്കിൽ എന്ത് സംഭവിക്കും

ആധാറുമായി ലിങ്ക് ചെയ്യാത്ത പാൻ കാർഡുകൾ പിന്നീട് ബാങ്കുകളിലോ മറ്റേതെങ്കിലും കാര്യത്തിനോ ഉപയോഗിക്കാൻ സാധിക്കില്ല. നികുതി നൽകുന്ന ആളുകൾക്ക് ഇൻകം ടാക്സ് റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനോ തീർപ്പുകൽപ്പിക്കാത്ത റിട്ടേണുകൾ പ്രോസസ്സ് ചെയ്യുന്നതിനോ റീഫണ്ടുകൾ നൽകുന്നതിനോ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനോ സാധാരണ നിരക്കിൽ നികുതി കുറയ്ക്കുന്നതിനോ പാൻ ഉപയോഗിക്കാനാകില്ല. സാമ്പത്തിക ഇടപാടുകൾക്കുള്ള കെവൈസി കൂടിയായി പാൻ പ്രവർത്തിക്കുന്നതിനാൽ ബാങ്കുകളിലും മറ്റ് സാമ്പത്തിക കാര്യങ്ങളിലും ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp