ദേശാഭിമാനി സീനിയർ സബ്‌ എഡിറ്റർ എം രാജീവൻ അന്തരിച്ചു

ദേശാഭിമാനി കണ്ണൂർ യൂണിറ്റിലെ സീനിയർ സബ്‌ എഡിറ്റർ എം രാജീവൻ (53) അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന്‌ ദീർഘകാലമായി ചികിത്സയിലായിരുന്നു. കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെയാണ്‌ അന്ത്യം.

ദേശാഭിമാനിയുടെ തളിപ്പറമ്പ്‌, ആലക്കോട്‌ ലേഖകനായാണ്‌ പത്രപ്രവർത്തനം തുടങ്ങിയത്‌. കൊച്ചി, കോഴിക്കോട്‌, കണ്ണൂർ യൂനിറ്റുകളിൽ പ്രവർത്തിച്ചു. തളിപ്പറമ്പ്‌ മാന്തംകുണ്ടിലാണ്‌ താമസം.തളിപ്പറമ്പ്‌ കോ ഓപ്പറേറ്റീവ്‌ എഡ്യുക്കേഷൻ സൊസൈറ്റി സെക്രട്ടറി പി.എൻ. സുലേഖയാണ് ഭാര്യ.

മക്കൾ: എം.ആർ. ശ്രീരാജ്‌, എം.ആർ. ശ്യാംരാജ്‌. മൃതദേഹം 12 മണി കണ്ണൂർ ദേശാഭിമാനി
12.30 മണി മുതൽ 1.30 മണി വരെ തളിപ്പറമ്പ് ടൗൺ സ്ക്വയർ 1.30 മണി മുതൽ 3.30 വരെ മാന്തം കുണ്ടു വീട്ടിലും പൊതുദർശനത്തിന് വെയ്ക്കും.സംസ്കാരം വൈകീട്ട് നാലിന് തളിപ്പറമ്പ് മുയ്യം,വരഡൂലിലെ പൊതുശ്മശാനത്തിൽ നടക്കും.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp