40 അടി സിപ്ലൈനിൽ നിന്ന് ആറ് വയസുകാരൻ താഴെ വീണു; വിഡിയോ പുറത്ത്

40 അടി സിപ്ലൈനിൽ നിന്ന് ആറ് വയസുകാരൻ താഴെ വീണു. മെക്‌സിക്കോയിലെ മോണ്ടറിയിലാണ് സംഭവം. ജൂൺ 25ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോഴാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്

പാർക്ക് ഫുണ്ടിഡോരയുടെ ആമസോണിയൻ എക്‌സ്പഡീഷനിലാണ് അപകടം സംഭവിച്ചത്. സിപ്ലൈനിൽ നിന്ന് വീണ കുട്ടി വീണത് മനുഷ്യനിർമിതമായ പൂളിലേക്കാണ് വീണത്. നിസാര പരുക്കുകളോടെ കുട്ടി രക്ഷപ്പെട്ടുവെങ്കിലും കുഞ്ഞ് അമിതമായി ഭയന്നുപോയെന്നാണ് റിപ്പോർട്ട്. ഈ മാനസിക ആഘാതത്തിൽ നിന്ന് കുഞ്ഞി മുക്തനായിട്ടില്ല.

ഫോക്‌സ് ന്യൂസിന്റെ റിപ്പോർട്ട് പ്രകാരം പൂളിൽ വീണ കുട്ടിയെ സീസർ എന്ന ടൂറിസ്റ്റാണ് രക്ഷപ്പെടുത്തിയത്. അപകടത്തിന് ശേഷം പാർക്കിലെ റൈഡ് താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. സംഭവത്തിൽ പ്രാദേശിക ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ശക്തമായ കാറ്റിൽ സോർബ് ബോളിനകത്തുള്ള 9 വയസുകാരൻ അപകടത്തിൽപ്പെട്ടുവെന്ന വാർത്ത പുറത്ത് വന്നിട്ട് ദിവസങ്ങളേ ആയിട്ടുള്ളു. ഇതിന് പിന്നാലെയാണ് മറ്റൊരു അപകട വാർത്തയും പുറത്ത് വരുന്നത്. സഞ്ചാരികൾക്ക് തുടർച്ചെയായി ഉണ്ടാകുന്ന ദുരനുഭവം പ്രദേശത്തെ ടൂറിസത്തെ ബാധിക്കുമോയെന്നാണ് അധികൃതരുടെ ആശങ്ക.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp