സിപിഐഎമ്മിന്റെ സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് ആരംഭിക്കും..ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ പ്രചരണം ശക്തമാക്കാനാണ് സിപിഐഎം തീരുമാനം.. പാർട്ടി തലത്തിലും മുന്നണി എന്ന നിലയിലും നിലപാട് ജനങ്ങളോട് വിശദീകരിക്കും. കഴിഞ്ഞ ആഴ്ച നടന്ന പി ബി യോഗ തീരുമാനങ്ങൾ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയേറ്റിൽ റിപ്പോർട്ട് ചെയ്തു.
ഇപ്പോൾ ബിജെപി വിഷയം ഉയർത്തുന്നത് തെരഞ്ഞെടുപ്പ് അജണ്ടയുടെ ഭാഗമാണെന്നാണ് സിപിഐഎം കരുതുന്നത്.എസ്എഫ്ഐ യുമായി ബന്ധപ്പെട്ട ഉയർന്ന വിവാദങ്ങൾ സംസ്ഥാന കമ്മിറ്റിയിൽ ചർച്ചയ്ക്ക് വന്നേക്കും. സമ്മേളനങ്ങളിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട് വിവിധ ജില്ലകൾ സ്വീകരിച്ച നടപടികളും യോഗത്തിൽ റിപ്പോർട്ട് ചെയ്യും.