ഓൺലൈനായി എങ്ങനെ പാസ്പോർട്ടിന് അപേക്ഷിക്കാം.


അന്താരാഷ്ട്ര യാത്രകൾക്ക് പാസ്പോർട്ട് കൂടിയേ തീരു. പഠനം, തീർത്ഥാടനം, ജോലി ഇങ്ങനെ ആവശ്യങ്ങൾ ഏതുമാകട്ടെ, പാസ്പോർട്ട് ഇല്ലാതെ രാജ്യം വിടാൻ സാധിക്കില്ല. പക്ഷേ പാസ്പോർട്ട് എടുക്കൽ ഏറെ കടമ്പകൾ നിറഞ്ഞ പ്രക്രിയ ആണെന്നായിരുന്നു ഇതുവരെയുള്ള വിചാരം. എന്നാൽ ഓൺലൈനായി ആർക്കും പാസ്പോർട്ടിനുള്ള അപേക്ഷ സമർപ്പിക്കാം.

ആദ്യം passportindia.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കണം. ഇതിൽ രജിസ്റ്റർ നൗ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യണം. രജിസ്ട്രേഷന് ശേഷം പാസ്പോർട്ട് സേവ ഓൺലൈൻ പോർട്ടലിൽ ലോ​ഗ് ഇൻ ഐഡി ഉപയോ​ഗിച്ച് ലോ​ഗ് ഇൻ ചെയ്യണം.

ശേഷം പുതിയ പാസ്പോർട്ട് / റി-ഇഷ്യു പാസ്പോർട്ട് എന്നിവയ്ക്കായി അപ്ലൈ ബട്ടനിൽ ക്ലിക്ക് ചെയ്യണം. ആവശ്യപ്പെടുന്ന വിവരങ്ങളെല്ലാം നൽകി അപേക്ഷ സമർപ്പിക്കണം. സമർപ്പിച്ച അപേക്ഷ കാണാനുള്ള ഓപ്ഷനുണ്ട്. അത് ക്ലിക്ക് ചെയ്യണം. ശേഷം പേ ആന്റ് ഷെഡ്യൂൾ അപ്പോയ്ൻമെന്റ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യണം. 1,500 രൂപയാണ് നൽകേണ്ടത്.

തുടർന്ന് നിങ്ങളുടെ രജിസ്റ്റർ ചെയ്ത നമ്പറിൽ അപ്പോയിൻമെന്റ് വിവിരങ്ങൾ വരും. സന്ദേശത്തിൽ പറഞ്ഞിരിക്കുന്ന തിയതിയിൽ പാസ്പോർട്ട് ഓഫിസിൽ പോകണം. രജിസ്ട്രേഷന് വേണ്ടി സമർപ്പിച്ച രേഖകളുടെ ഒറിജിനൽ കൈവശം ഉണ്ടായിരിക്കണം.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp