പ്ലസ് വൺ ക്ലാസുകൾ നാളെ മുതൽ; ഇന്ന് ശുചീകരണം, ക്രമീകരണം

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ നാളെ മുതൽ തുടങ്ങും. ആദ്യ ഘട്ടത്തിലെ മൂന്ന് അലോട്മെന്റുകൾ പൂർത്തായായിരുന്നു. ഇതേത്തുടർന്നാണ് തീരുമാനം. സപ്ലിമെന്ററി അലോട്മെന്റുകളും സീറ്റ് കിട്ടാത്തവർക്ക് സൗകര്യമൊരുക്കാനുള്ള ശ്രമവും തുടരും.

ക്ലാസുകൾ തുടങ്ങാൻ തടസങ്ങളില്ലെന്നു ഇന്നലെ വിദ്യാഭ്യാസ മന്ത്രി വിളിച്ചു ചേർത്ത ഉന്നതതല യോ​ഗത്തിൽ തീരുമാനിച്ചിരുന്നു. ഓരോ സ്കൂളിലും പൊതുപരിപാടി വച്ച ശേഷമായിരിക്കും കുട്ടികളെ വരവേൽക്കുക. ഇന്ന് സ്കൂളുകളിൽ ക്ലാസ് മുറികളുടെ ശുചീകരണ പ്രവൃത്തികൾ നടക്കും.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം നേരത്തെയാണ് ക്ലാസുകൾ തുടങ്ങുന്നത്. അതിനാൽ കൂടുതൽ അധ്യയന ദിവസങ്ങൾ ലഭിക്കും.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp