യുഎസിൽ ഷൂട്ടിംഗിനിടെ ഷാരൂഖ് ഖാന് പരിക്ക്; ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി

ലോസ് ഏഞ്ചൽസിൽ സിനിമാ ഷൂട്ടിംഗിനിടെ ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന് പരിക്ക്. മൂക്കിന് പരിക്കേറ്റ ഷാരൂഖിനെ രക്തസ്രാവത്തെത്തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം അപകടത്തെക്കുറിച്ച് നടനോ അദ്ദേഹത്തിന്റെ ടീമോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ലോസ് ഏഞ്ചൽസിലെ സെറ്റിൽ ഒരു രംഗം ചിത്രീകരിക്കുന്നതിനിടെയാണ് സംഭവം. അപകടത്തിൽ ഷാരൂഖ് ഖാന്റെ മൂക്കിന് പരിക്കേറ്റു. താരത്തെ ഉടനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. രക്തസ്രാവത്തെത്തുടർന്ന് ഒരു ചെറിയ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും നിസാര പരിക്കാണെന്നും ഡോക്ടർമാർ അദ്ദേഹത്തിന്റെ സംഘത്തെ അറിയിച്ചു.

ഷാരൂഖിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം മുംബൈയിലേക്ക് മടങ്ങിയെന്നും റിപ്പോർട്ടിൽ പറയുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp