രണ്ട് ദിവസം പഴക്കമുള്ള, യുവതിയുടെ മൃതദേഹം വീടിനുള്ളില്‍ കണ്ടെത്തി

തിരുവനന്തപുരം പാലോട് യുവതിയുടെ മൃതദേഹം പഴക്കം ചെന്ന നിലയില്‍ വീട്ടിനുള്ളില്‍ കണ്ടെത്തി. പാലോട് നന്ദിയോട് പച്ചമല സ്വദേശി രേഷ്മയാണ് (30) ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ പാലോട് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. രണ്ട് ദിവസം പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയത്.

ഇന്ന് വൈകുന്നേരത്തോടെയാണ് മൃതദേഹം വീട്ടിനുള്ളില്‍ കണ്ടെത്തുന്നത്. നേരത്തെ ചില മാനസിക പ്രശ്‌നങ്ങള്‍ രേഷ്മ പ്രകടിപ്പിച്ചിട്ടുണ്ടെന്നും മുറി അടച്ചിട്ടിരിക്കാറുണ്ടെന്നും പൊലീസ് പറയുന്നു. മുറി അടച്ചിട്ട ആദ്യ ദിവസങ്ങളില്‍ വീട്ടുകാര്‍ക്കും അസ്വാഭാവികത തോന്നിയിരുന്നില്ല. രണ്ടാം ദിവസമാണ് വീട്ടുകാര്‍ പരിശോധന നടത്തി കതക് പൊളിച്ച് അകത്തുകയറിയത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരന്നു.

അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. നെടുമങ്ങാട് തഹസില്‍ദാറുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പാലോട് പൊലീസ് വ്യക്തമാക്കി.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp