ആശുപത്രിയിൽ കയറി യുവതിയെ കുത്തിക്കൊലപ്പെടുത്തി സുഹൃത്ത്.

അങ്കമാലി എംഎജിജെ ആശുപത്രിയിൽ യുവതി കുത്തേറ്റു മരിച്ചു. രോഗിയ്‌ക്ക് കൂട്ടിരിക്കാൻ വന്ന യുവതിയെയാണ് മുൻ സുഹൃത്ത് കൊലപ്പെടുത്തിയത്. മുക്കന്നൂരിലെ ആശുപത്രിയിലെ നാലാം നിലയിൽ രോഗിയ്‌ക്ക കൂട്ടിരിക്കുകയായിരുന്ന ലിജിയെയാണ് മുൻ സുഹൃത്ത് മഹേഷ് കുത്തികൊലപ്പെടുത്തിയത്. 40 വയസായിരുന്നു.

ലിജിയും മഹേഷും നേരത്തെ സുഹൃത്താക്കളായിരുന്നു. ഇന്ന് ഉച്ചയോടെയാണ് മഹേഷ് ആശുപത്രിയിലെത്തിയത്. അവിടെവച്ച് ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടാകുകയും പിന്നാലെ കൈയില്‍ ഉണ്ടായിരുന്ന കത്തിയെടുത്ത് ലിജിയെ കുത്തുകയുമായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ അങ്കമാലി പൊലീസ് മഹേഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

എന്താണ് കൊലപാതക കാരണമെന്നത് വ്യക്തമല്ല. പ്രതി മഹേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു, ചോദ്യം ചെയ്‌തു വരികെയാണ്. തടയാൻ ശ്രമിച്ചയാളെയും പ്രതി ഉപദ്രവിച്ചതായി ആശുത്രിയിൽ ഉണ്ടായിരുന്നവർ പറയുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp