അമിത് ഷാ നേരിട്ട് മേൽനോട്ടം വഹിച്ച റെയ്ഡ്; ഓപറേഷൻ ഒക്ടോപ്പസിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്.

ജ്യത്ത് പോപ്പുലർ ഫ്രണ്ടിനെതിരായി നടന്ന റെയ്ഡിന്റെ വിശദാംശങ്ങൾ പുറത്ത്. പരിശോധനയ്ക്ക് എൻഐഎ നൽകിയ പേര് ”ഓപ്പറേഷൻ ഒക്ടോപ്പസ്” എന്നാണ്. എൻഐഎ, ഇഡി, ഐബി, സിആർപിഎഫ്, 15 സംസ്ഥാനങ്ങളിലെ പോലീസ് തുടങ്ങിയവർ സഹകരിച്ച റെയ്ഡ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരിട്ടാണ് നിയന്ത്രിച്ചത്. മാസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിൽ കൃത്യമായ പദ്ധതി തയ്യാറാക്കിയായിരുന്നു എൻഐഎ നീക്കം. റെയ്ഡിനായി വിവിധ ഏജൻസികളെ ഉൾപ്പെടുത്തി ഡൽഹിയിൽ കൺട്രോൾ റൂം തുറന്നതായി വിവരങ്ങൾ പുറത്തു വന്നിട്ടുണ്ട്. ”ഓപ്പറേഷൻ ഒക്ടോപ്പസ്” എന്ന പേരിൽ നടത്തിയ റെയ്ഡിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ നേരിട്ട് മേൽനോട്ടം വഹിച്ചതായി എൻഐഎ കേന്ദ്രങ്ങൾ വ്യക്തമാക്കുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ നേരിട്ട് റെയ്ഡ് നിയന്ത്രിച്ചതായും റിപ്പോർട്ടുകളുണ്ട്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp