ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ കേരളത്തിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് . ഇന്ന് ( ജൂലൈ 19 ) നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
നിലവിൽ രൂപപ്പെട്ടിരിക്കുന്നത് ചക്രവാതച്ചുഴിയാണ്. ഇത് ന്യൂനമർദ്ദമാകാൻ സാധ്യതയുള്ളതിനാലാണ് കേരളത്തിൽ മഴ ലഭിച്ചേക്കുക. കേരളത്തിൽ 22ആം തിയതി വരെ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാവകുപ്പ് അറിയിക്കുന്നത്.
22 വരെയുള്ള മഴ സാധ്യതകൾ ഇങ്ങനെയാണ്. വരും ദിവസങ്ങളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകൾ ഇങ്ങനെ
19-07-2023 : മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
20-07-2023 : കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
21-07-2023 : കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
22-07-2023 : മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്