പൊലീസ് മർദ്ദിച്ചെന്ന് ആരോപണം; കൊയിലാണ്ടിയിൽ സ്വകാര്യ ബസ് പണിമുടക്ക്

കോഴിക്കോട് കൊയിലാണ്ടിയിൽ സ്വകാര്യ ബസ് പണിമുടക്ക്. ബസ് ഡ്രൈവറെയും കണ്ടക്ടറെയും പൊലീസ് മർദ്ദിച്ചെന്നരോപിച്ചാണ് പ്രതിഷേധം. കൊയിലാണ്ടി – കോഴിക്കോട് റൂട്ടിലടക്കം സർവീസ് നിർത്തി. തിരുവങ്ങൂരിൽ വിദ്യാർത്ഥികളെ ബസിൽ കയറ്റുന്നതുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടായിരുന്നു.

അതിരാവിലെ ജോലിക്കും മറ്റുമായി വിവിധ സ്ഥലങ്ങളിലേക്ക് പോകാനിറങ്ങിയ യാത്രക്കാരടക്കം ഇതിലൂടെ വലഞ്ഞു. അപ്രതീക്ഷിതമായി പ്രഖ്യാപിച്ച സമരത്തിൽ കെഎസ്ആർടിസി ബസുകളെ ആശ്രയിച്ചാണ് യാത്രക്കാരിപ്പോൾ സഞ്ചരിക്കുന്നത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp