യുവാവിന്റെ മൃതദേഹം കാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി.

എടത്വ തായങ്കരി ബോട്ട് ജെട്ടിയ്ക്ക് സമീപം യുവാവിന്റെ മൃതദേഹം കാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. എടത്വ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

കാറിനകത്തെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. എടത്വ സ്വദേശി ജയിംസ്‌കുട്ടി ( 49) ആണ് മരിച്ചതെന്നാണ് സംശയിക്കുന്നത്. ജയിംസ് കുട്ടിയുടേതാണ് കാർ. മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞ നിലയിലാണ്.

ഇന്ന് പുലർച്ചെ നാലരയോടെയാണ് കാർ കത്തിയത്. തകഴിയിൽ നിന്നെത്തിയ അഗ്‌നിശമന സേന തീയണച്ചു കഴിഞ്ഞപ്പോഴാണ് ഉള്ളിൽ മൃതദേഹം കണ്ടെത്തിയത്. കാർ പൂർണമായി കത്തി നശിച്ചു.കാർ കത്തിയതിന് പിന്നിലെ കാരണം വ്യക്തമല്ല.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp