ഇനി വൈഫൈ വേണ്ട ലൈറ്റിട്ടാല്‍ മതി! ഇന്റര്‍നെറ്റ് കൈമാറ്റത്തിന് ലൈഫൈ ടെക്‌നോളജി

അനുദിനം സാങ്കേതിക വിദ്യ പുരോഗമമിച്ചുകൊണ്ടിരിക്കുകയാണ് അതിനനുസരിച്ച് ലോകത്തും മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇന്റര്‍നെറ്റ് കൈമാറ്റത്തിന് ഇപ്പോള്‍ പുതിയ ടെക്‌നോളജി വികസിപ്പിച്ചെടുത്തിരിക്കുകയാണ്. വൈഫൈക്ക് പകരം ഇനി ലൈഫൈ സാങ്കേതികവിദ്യ ഇന്റര്‍നെറ്റും ഡേറ്റയും കൈമാറുന്നതിനും ഉപയോഗിക്കാന്‍ കഴിയും.

വൈ-ഫൈ മാനദണ്ഡങ്ങളിലെ പുതിയ ഭേദഗതിയായി 802.11bb (ലൈഫൈ) ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജീനിയേഴ്‌സ്(ഐഇഇഇ) അംഗീകാരം നല്‍കിയിട്ടുണ്ട്. വെളിച്ചത്തിനൊപ്പം ഡേറ്റ കൈമാറ്റം സാധ്യമാക്കുന്ന സാങ്കേതിക വിദ്യയാണ് ഇത്. എന്നാല്‍ നിലവിലുള്ള വൈഫൈ സംവിധാനവുമായി ചേര്‍ന്നു ലൈഫൈ പ്രവര്‍ത്തിക്കുക.

802.11യയ വിവരക്കൈമാറ്റത്തിന് 800-1000 എന്‍എം ശ്രേണിയിലുള്ള ഇന്‍ഫ്രാറെഡ് പ്രകാശമാണ് ഉപയോഗിക്കുന്നത്. വൈഫൈ സാങ്കേതികവിദ്യ റേഡിയോ തരംഗങ്ങള്‍ ഉപയോഗിച്ചു വിവരക്കൈമാറ്റം നടത്തുമ്പോള്‍ പ്രകാശം വഴി വിവരക്കൈമാറ്റം നടത്താന്‍ കഴിയുന്ന സാങ്കേതികവിദ്യയാണ് ലൈഫൈയില്‍ ഉപയോഗിച്ചിരിക്കുന്നത്. 10 എംബിപിഎസ് മുതല്‍ 9.8 എംബിപിഎസ് വരെ വേഗത്തില്‍ ആശയവിനിമയം നടത്താം.

സാധാരണ ബള്‍ബുകളില്‍ ലൈഫൈ ചിപ്പ് ഘടിപ്പിച്ച് അവയെ ലൈഫൈ ബള്‍ബുകളാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഇത് നമ്മുക്ക് കാണാന്‍ കഴിയാത്തത്ര വേഗത്തില്‍ മിന്നും. ഇത് വഴിയാണ് ഡേറ്റ കൈമാറ്റ പ്രവര്‍ത്തനം നടക്കുക. ഇത് വൈഫേയേക്കാള്‍ വേഗത്തിലായിരിക്കും. 2012ലാണ് ലൈഫൈ ആദ്യമായി പ്രദര്‍ശിപ്പിച്ചത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp