ഇന്ത്യയെ മത രാഷ്ട്രമാക്കരുത് എന്ന മുദ്രാവാക്യമുയർത്തി
ഡിവൈഎഫ് ഐ ആഗസ്റ്റ് 15 ന് ബ്ലോക്ക് കേന്ദ്രങ്ങളിൽ നടത്തുന്ന
സെക്കുലർ സ്ട്രീറ്റിൻ്റെ പ്രചരണാർത്ഥമുള്ള ജില്ലാ കാൽനട പ്രചരണ ജാഥക്ക് കൂത്താട്ടുകുളത്തു തുടക്കമായി.യോഗം സംസ്ഥാന പ്രസിഡൻ്റ് വി വസീഫ് ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ ബ്ലോക്ക് പ്രസിഡൻ്റ് എസ് കൃഷ്ണദാസ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എ ആർ രഞ്ജിത് സിപിഐ എം ഏരിയ സെക്രട്ടറി പി ബി രതീഷ് ഏരിയ കമ്മിറ്റി അംഗം സണ്ണി കുര്യാക്കോസ് ലോക്കൽ സെക്രട്ടറി ഫെബീഷ് ജോർജ്ന ഗരസഭ അധ്യക്ഷ വിജയ ശിവൻ ബ്ലോക്ക് സെക്രട്ടറി അരുൺ അശോകൻ ആശ ബിജുമോൻ ബിബിൻ വർഗീസ് കെ സി അരുൺകുമാർ സൂരജ് ബാബു പി ബി ദീപക് എന്നിവർ സംസാരിച്ചു.
ജില്ലാ സെക്രട്ടറി എ ആർ രഞ്ജിത് ജാഥ ക്യാപ്റ്റനായും ജില്ല കമ്മിറ്റി അംഗം
ആശ ബിജു മോൻ വൈസ് ക്യാപ്റ്റനായും സംസ്ഥാന കമ്മിറ്റി അംഗം ബിബിൻ വർഗീസ് മാനേജരുമായാണ് ജാഥ പ്രയാണം നടത്തുക. ബുധൻ തൃപ്പൂണിത്തുറ കുണ്ടന്നൂരിൽ നിന്നാരംഭിച്ച് നടക്കാവിൽ സമാപിക്കും.