ആസ്തി 85,705 കോടി; 14 ടൺ സ്വർണം; 7,123 ഏക്കർ ഭൂസ്വത്ത്; തിരുപ്പതി ക്ഷേത്രത്തിന്റെ സ്വത്ത് വിവരങ്ങൾ

തിരുപ്പതി ക്ഷേത്രത്തിലെ സ്വത്ത് വിവരങ്ങൾ പുറത്ത് വിട്ട് തിരുമല തിരുപ്പതി ദേവസ്ഥാനം. 85,705 കോടി രൂപയുടെ ആസ്തി ക്ഷേത്രത്തിനുണ്ടെന്നാണ് ട്രസ്റ്റ് പുറത്ത് വിട്ട വിവരം.

കഴിഞ്ഞ അഞ്ച് മാസമായി തിരുപ്പതി ദേവന് ലഭിക്കുന്ന കാണിക്ക വർധിച്ചുവരുന്ന സാഹചര്യത്തിലാണ് വർഷങ്ങൾക്ക് ശേഷം ക്ഷേത്രത്തിലെ സ്വത്ത് വിവരങ്ങൾ പുറത്ത് വിട്ടത്. 2014 ന് ശേഷം ക്ഷേത്രത്തിന്റെ സ്വത്ത് വിവരങ്ങൾ ട്രസ്റ്റ് പുറത്ത് വിട്ടിരുന്നില്ല. ഏപ്രിൽ മുതൽ ലഭിച്ച കണക്കുകൾ പ്രകാരം 700 കോടി രൂപയാണ് കാണിക്കയായി ലഭിച്ചത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp