നെടുമ്പാശേരി വിമാന താവളത്തിൽ യുവതിയുടെ ബോംബ് ഭീഷണിയെത്തുടർന്ന് വിമാനം പുറപ്പെടാൻ വൈകി. മുംബൈയിലേക്കുള്ള വിമാനമാണ് വൈകിയത്. ഇൻഡിഗോ വിമാനത്തിൽ മുംബൈക്കു പോകാനെത്തിയ തൃശൂർ സ്വദേശിനിയാണ് സുരക്ഷാ പരിശോധനക്കിടെ ബാഗേജിൽ ബോംബാണെന്ന് പറഞ്ഞത്.
ഇതിനെ തുടർന്ന് സുരക്ഷാ പരിശോധനയുടെ ഭാഗമായി വിമാനത്തിൽ വീണ്ടും പരിശോധ നടത്തുകയായിരുന്നു. സംഭവത്തിൽ യുവതിയെ നെടുമ്പാശേരി പൊലീസിന് കൈമാറി. യുവതിയെ കൂടുതൽ ചോദ്യം ചെയ്യും. ഒരാഴ്ചമുമ്പും സമാനമായ സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.