I.N.D.I.A സുപ്രീം കോടതിയിൽ നിന്ന് തന്നെ പടയോട്ടം ആരംഭിച്ചിരിക്കുന്നു. വയനാട്ടിൽ നിന്ന് തന്നെ തുടങ്ങുന്നുവെന്ന് കൽപ്പറ്റ എംഎൽഎയും കോൺഗ്രസ് നേതാവുമായ ടി സിദ്ദിഖ്. ഒരു തരത്തിലുള്ള മാപ്പ് പറയാനും ഒരുക്കമല്ലെന്ന് രാഹുൽ ഗാന്ധി സുപ്രിം കോടതിയെ അറിയിച്ചിരുന്നു. രാജ്യത്തിന്റെ പരമോന്നത കോടതി ഭരണഘടനയും നീതിയും രാജ്യത്ത് നില നിൽക്കണമെന്ന് ആഗ്രഹിക്കുന്നതിന്റെ തെളിവായി ഈ സ്റ്റേ മാറുന്നുവെന്നും ടി സിദ്ദിഖ് ഫേസ്ബുക്കിൽ കുറിച്ചു.
എന്നാൽ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കാൻ നരേന്ദ്രമോദി കളിച്ച നാണംകെട്ട രാഷ്ട്രീയ കളികളിൽ അന്തിമവിജയം രാഹുൽജിക്ക് ഒപ്പം തന്നെയാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു.രാഹുൽ ഗാന്ധിക്ക് അയോഗ്യത കൽപ്പിച്ച സൂറത്ത് കോടതിയുടെ വിധി സ്റ്റേ ചെയ്തിരിക്കുന്നു.അദ്ദേഹത്തിന്റെ ചോദ്യശരങ്ങളെ ഭയക്കുന്ന മോദിക്ക് പാർലമെന്റിൽ ഇനിയും ഭയന്നിരിക്കാമെന്നും കെ സുധകരൻ ഫേസ്ബുക്കിൽ കുറിച്ചു.
അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ആശ്വാസം. പരമാവധി ശിക്ഷയെന്നത് സുപ്രിംകോടതി സ്റ്റേ ചെയ്തു. ഇതോടെ രാഹുല്‍ ഗാന്ധിയുടെ എംപി സ്ഥാനത്ത് നിന്നുള്ള അയോഗ്യത നീങ്ങും. സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവിലാണ് വിധി. സുപ്രിംകോടതിയുടെ വാദം പൂര്‍ത്തിയായി.
അഭിഭാഷകന്‍ മനു അഭിഷേക് സിങ്‌വിയാണ് രാഹുല്‍ ഗാന്ധിക്ക് വേണ്ടി ഹാജരായത്.
മോദി സമുദായത്തെ അപമാനിച്ചിട്ടില്ലെന്ന് രാഹുല്‍ വാദത്തില്‍ ആവര്‍ത്തിച്ചു. മോദി സമുദായത്തെ അപമാനിച്ചെന്ന് കാണിച്ചെന്ന് വ്യക്തമാക്കുന്ന രേഖകള്‍ ഒന്നും തന്നെ പരാതിക്കാരന്‍ വിചാരണ കോടതിയില്‍ ഹാജരാക്കിയിരുന്നില്ല. അയോഗ്യനായത് മൂലം വലിയ ക്ഷതം ഉണ്ടായെന്നും ചൂണ്ടിക്കാട്ടി.
പറ്റിയ തെറ്റ് തിരുത്താനുള്ള മാന്യത പുലര്‍ത്താത്ത സമീപനം ആണ് രാഹുലിന്റെത് എന്ന് പരാതിക്കാരന്‍ പൂര്‍ണേഷ് മോദി വാദിച്ചു. ഗുജറാത്തില്‍ ആയത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്ന പരാമര്‍ശം തെറ്റാണെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി. അതേസമയം കേസിനെ രാഷ്ട്രീയമാക്കി മാറ്റാന്‍ അനുവദിയ്ക്കില്ലെന്ന് സിംഗ്വിയോട് കോടതി ഓര്‍മിപ്പിച്ചു.