തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന് സി.എം.ആര്‍ എല്‍ പണം നല്‍കിയത് രാഷ്ട്രീയ വിവാദമാകുന്നു. 1.72 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ മകൾക്ക് ശശിധരന്‍ കര്‍ത്തയുടെ കമ്പനി നൽകിയത്.
2017 മുതല്‍ 20 വരെയുള്ള കാലയളവിലാണ് കൊച്ചിൻ മിനറല്‍സ് ആന്റ് റൂട്ടൈല്‍ ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനി വീണക്ക് പണം നല്‍കിയത്… സേവനങ്ങൾ നല്‍കാതെയാണ് മുഖ്യമന്ത്രിയുടെ മകള്‍ക്ക് പണം നൽകിയതെന്നും ആദായനികുതി തര്‍ക്കപരിഹാര ബോര്‍ഡ് കണ്ടെത്തിയിട്ടുണ്ട്.
2017ല്‍ വീണവിജയന്റെ എക്‌സാലോജിക് കമ്പനിയും സി.എം.ആര്‍.എല്‍ കമ്പനിയും
മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്‍സി സേവനങ്ങൾക്ക് വേണ്ടി കരാറുണ്ടാക്കിയിരുന്നു. ഈ കരാർ പ്രകാരം വീണക്ക് എല്ലാമാസവും അഞ്ചു ലക്ഷം രൂപയും എക്‌സാലോജിക്കിന് മൂന്ന് ലക്ഷം രൂപയും നല്‍കണമെന്നായിരുന്നു വ്യവസ്ഥ. ഈ കരാറിന്റെ അടിസ്ഥാനത്തിലാണ് പണം നല്‍കിയിരിക്കുന്നത്. എന്നാൽ വീണവിജയനോ എക്‌സാലോജിക് കമ്പനിയോ യാതൊരു തരത്തിലുമുള്ള സേവനങ്ങള്‍ നൽകിയിട്ടിലലെന്ന് സി.എം.ആര്‍.എല്‍ ഡയറക്ടറായ ശശിധരന്‍ കര്‍ത്ത ആദായനികുതി തര്‍ക്കപരിഹാര ബോര്‍ഡിന് മൊഴി നൽകിയിട്ടുണ്ട്.ഇതിന്റെ
അടിസ്ഥാനത്തിലാണ് യാതൊരു സേവനം നൽകാതെ 1.75 കോടി രൂപ ബാങ്ക് അക്കാണ്ട് വഴി നല്‍കിയെന്ന കണ്ടെത്തല്‍ പുറത്ത് വരുന്നത്.
വീണാ വിജയന് പുറമെ ചില പ്രമുഖരായ വ്യക്തികള്‍ക്കും ട്രേഡ് യൂണിയൻ
നേതാക്കള്‍ക്കും,പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പണം നൽകിയതിന്റെ രേഖകളും ]ആദായനികുതി വകുപ്പിന് ലഭിച്ചിട്ടുണ്ട്. അതേസമയം, ഇതൊരു രാഷ്ട്രീയ നീക്കമായി ‘
ഉയര്‍ത്താനുള്ള നീക്കമാണ് പ്രതിപക്ഷം നടത്തുന്നത്.