നെഹ്‌റു ട്രോഫിയില്‍ മുത്തമിട്ട് വീയപുരം ചുണ്ടന്‍. ആവേശം നിറഞ്ഞുനിന്ന ഫൈനലില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടന്‍, യുബിസി കൈനകരി തുഴഞ്ഞ ചമ്പക്കുളം ചുണ്ടന്‍, കേരള പൊലീസ് തുഴഞ്ഞ കാട്ടില്‍ തെക്കെതില്‍ എന്നീ വള്ളങ്ങളാണ് മാറ്റുരച്ചത്. പള്ളാത്തുരത്തിയുടെ തുടര്‍ച്ചയായ നാലാം വിജയമാണിത്.
വിനോദ് പവിത്രനാണ് പരിശീലകന്‍. അലന്‍ മൂന്നുതെക്കല്‍ ക്യാപ്റ്റനും മനോജ് പത്തുതെങ്ങുങ്കല്‍ ലീഡിങ് ക്യാപ്റ്റനുമാണ്. വി ജയപ്രസാദ് (പ്രസിഡന്റ്), എ സുനീര്‍ (സെക്രട്ടറി) എന്നിവരാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ സാരഥികള്‍. പള്ളാത്തുരുത്തി ക്ലബ്ബിന്റെ(പിബിസി) നാല് വിജയങ്ങളും നാല് ചുണ്ടനില്‍. പായിപ്പാട്, നടുഭാഗം, മഹാദേവികാട് കാട്ടില്‍ തെക്കേത് ചുണ്ടരുകളിലാണ് കഴിഞ്ഞ മൂന്നു വിജയം.