ദിവസവും 4,500 രൂപ വരെ വരുമാനം ലഭിക്കുന്ന 8ജാലി; യോഗ്യത നല്ല കുടവയര്‍വേണം

തിരൂര്‍ :ഓണക്കാലത്ത്‌ ദിവസവും 3,000 – 4,500 രൂപ വരെ വരുമാനം
ലഭിക്കുന്ന ഒരു ജോലിയുണ്ട്‌. യോഗ്യത ഒന്നു മാത്രം – നല്ല കുടവയര്‍ വേണം.
മാവേലിയുടെ വേഷമണിഞ്ഞ്‌ എല്ലാവര്‍ക്കും അനുഗ്രഹം ചൊരിയലാണു
ജോലി. സെല്‍ഫി ഫോട്ടോകള്‍ക്കു പോസ്‌ ചെയ്യുകയും വേണം. വന്‍
മത്സരമുള്ള ഓണം വിപണിയില്‍ ആളുകളെ ആകര്‍ഷിക്കാന്‍ വ്യാപാര
സ്ഥാപനങ്ങളാണു ഇത്തവണയും മാവേലി വേഷക്കാരെ വന്‍ വേതനം നല്‍കി
ആകര്‍ഷിച്ചു തുടങ്ങിയത്‌. ചില കമ്പനികള്‍ പരസ്യവുമായി നാടും നഗരവും
മാവേലിയുമായി ചുറ്റാറുമുണ്ട്‌.

ഓണം ഓഫറുകള്‍ കഴിയുന്നതുവരെയാണ്‌ ഇവരുടെ മാവേലി ജോലി. വേഷവിധാനമില്ലാതെ ഇതിനു തയാറായി വരുന്നവര്‍ക്ക്‌ ദിവസവും 3,000 രൂപ
വരെയാണ്‌ ഇപ്പോള്‍ നല്‍കുന്നത്‌. വേഷം കമ്പനികൾ നല്‍കും. തമ്പുരാന്റെ കിരീടമടങ്ങുന്ന വേഷവും പിരിച്ചു വച്ച മീശയും കാതിൽ വലിയ കമ്മലും കയ്യിൽ
ഓലക്കുടയുമെല്ലാമായി നേരിട്ട്‌ മാവേലിയായി വരുന്നവര്‍ക്കു ദിവസവും 4,500 രൂപ വരെയാണ്‌ നല്‍കുന്നത്‌.

സ്ഥാപനങ്ങള്‍ക്കു മുന്‍പില്‍ വരുന്നവര്‍ക്കെല്ലാം അനുഗ്രഹം നൽകുക മാത്രമല്ല.
ഇവരുടെ ജോലി. വരുന്നവര്‍ക്കൊപ്പമെല്ലാം സെല്‍ഫിയെടുക്കാന്‍ പോസ്‌
ചെയ്യുകയും വേണമെന്നാണു കഴിഞ്ഞ 10 വര്‍ഷമായി ഓണക്കാലത്ത്‌ മാവേലി
വേഷമണിയുന്ന എം.എം.പുറത്തൂര്‍ പറയുന്നത്‌. കൂട്ടികള്‍ അടക്കമുള്ളവര്‍
മാവേലിക്കൊപ്പം നിന്ന്‌ സെല്‍ഫിയെടുത്ത്‌ ഏറെ സന്തോഷത്തോടെയാണ്‌
മടങ്ങുന്നതെന്നും എം.എം.പുറത്തൂര്‍ പറയുന്നു. ഇത്തവണ കോഴിക്കോടുള്ള
ഒരു വലിയ സ്ഥാപനത്തിനു വേണ്ടിയാണ്‌ എം.എം.പുറത്തൂര്‍ മാവേലി വേഷം
അണിഞ്ഞിട്ടുള്ളത്‌.

സ്ഥിരമായി മാവേലി വേഷം കെട്ടുന്നവരെല്ലാം ഇപ്പോള്‍ തന്നെ
തിരക്കിലായിട്ടുണ്ട്‌. ഇതോടെ വിവിധ സംഘടനകള്‍ക്ക്‌ ഓണാഘോഷത്തിനു
മാവേലി വേഷം കെട്ടാന്‍ ആളില്ലാത്ത സ്ഥിതിയാണ്‌. കൂടുതല്‍ വേതനം
വാഗ്ദാനം ചെയ്ത്‌ കുടവയറുള്ളവര്‍ക്കായി കാത്തിരിക്കുകയാണ്‌ പല
സംഘടനകളും. വിദേശ രാജ്യങ്ങളിലേക്ക്‌ മാവേലി വേഷം കെട്ടാനായി
പോയവരുമുണ്ട്‌. 10 – 15 ദിവസത്തിനുള്ളിൽ വിവിധ പരിപാടികളില്‍
പങ്കെടുത്ത്‌ അവര്‍ പരമാവധി വരുമാനം നേടി തിരിച്ചു വരും.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp