രാജ്യത്തെ ആദ്യ എട്ടുവരി പാത, ഇത് എഞ്ചിനീയറിംഗ് അത്ഭുതം!; സൂപ്പർ റോഡുകളെന്ന് നിതിൻ ഗഡ്കരി.

രാജ്യത്തെ ആദ്യത്തെ എട്ടുവരി എലിവേറ്റഡ് അര്‍ബന്‍ അതിവേഗ പാതയായ ദ്വാരക എക്‌സ്‌പ്രസ് വേയുടെ ദൃശ്യങ്ങൾ പങ്കിട്ട് കേന്ദ്രമന്ത്രി നിതിൻ ഗഡ്‍കരി. ഇന്ത്യയിലെ എഞ്ചിനീയറിംഗ് അത്ഭുതങ്ങളിലൊന്ന് എന്നായിരുന്നു കേന്ദ്രമന്ത്രി ഇതിനെ വിശേഷിപ്പിച്ചത്.

ഭാവിയിലേക്കുള്ള യാത്ര യാത്ര ഇതിലൂടെ ആരംഭിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എക്‌സ്പ്രസ് വേയുടെ നിർമാണ മികവ് വ്യക്തമാക്കുന്ന വീഡിയോ ആയിരുന്നു കേന്ദ്രമന്ത്രി ട്വിറ്ററിൽ പങ്കുവച്ചത്. നാല് പാക്കേജുകളടങ്ങുന്ന 563 കിലോമീറ്റർ ദൈർഘ്യമുള്ള ഹൈവേയാണ് ദ്വാരക എക്‌സ്പ്രസ് വേ.

ശിവമൂർത്തിയിൽ നിന്ന് തുടങ്ങി ഗുരുഗ്രാമിലെ ഖേർക്കി ദൗല ടോൾ പ്ലാസയിലാണ് പാത അവസാനിക്കുന്നത്. 1,200 മരങ്ങൾ പറിച്ചുനട്ടുകൊണ്ട് നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യത്തെ പദ്ധതിയാണിത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp