ഡല്‍ഹി: ചന്ദ്രയാന്‍ മൂന്നിലെ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾ പൂർണ
തോതില്‍ ആരംഭിച്ചു. ചന്ദ്രോപരിതലത്തിലെ കൂടുതൽ ദൃശ്യങ്ങളും പരീക്ഷണങ്ങൾ
സംബന്ധിച്ച വിവരങ്ങളും ഐഎസ്‌ആര്‍ഒ ഇന്ന് പുറത്തു വിട്ടേക്കും. പ്രാഥമികമായി ലഭിച്ച വിവരങ്ങള്‍ ഐഎസ്‌ആര്‍ഒ ക്രോഡീകരിച്ച് വരികയാണ്.റോവര്‍ ചന്ദ്രനില്‍ ഇറങ്ങിയതോടെ 14 ദിവസം നീളുന്ന ദയത്യത്തിനാണ് തുടക്കമാകുന്നത്.
റോവര്‍ സഞ്ചരിച്ച് ലാന്‍ഡറിന്റെ മുന്നിലെത്തി ചന്ദ്രനിലിരിക്കുന്ന ലാന്‍ഡറിന്റെ ചിത്രമെടുക്കും.ലാന്‍ഡര്‍ റോവറിന്റെയും റോവറിന്റെ ചക്രങ്ങൾ ചന്ദ്രന്റെ മണ്ണിലുണ്ടാക്കിയ ചിത്രങ്ങളും ഇന്ന് പുറത്തുവിടുമെന്നാണ് പ്രതീക്ഷ. ലാന്‍ഡറിലെ പ്രധാന മൂന്ന് പേ ലോഡുകളും പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. റോവറിലെ രണ്ട് പേ ലോഡുകൾ പ്രവര്‍ത്തിപ്പിക്കുന്ന ജോലികൾക്കും വൈകാതെ തുടക്കമാകും.