ഓണത്തോടനുബന്ധിച്ച്‌ തിരക്ക്‌വര്‍ധിച്ചതോടെ ദുരിത പൂര്‍ണമായി ട്രെയിൻ

കോഴിക്കോട്‌: ഇറങ്ങേണ്ട സ്റ്റോപ്പുകളില്‍ ഇറങ്ങാന്‍ കഴിയാതെ ബുദ്ധിമൂട്ടുകയാണ്‌ ട്രെയിന്‍ യാത്രക്കാര്‍. ഓണത്തോടനുബന്ധിച്ച്‌ തിരക്ക്‌ വര്‍ധിച്ചതോടെ ട്രെയിൻ യാത്ര ദുരിത പൂര്‍ണമായിരിക്കുകയാണ്‌. പുതിയ കോച്ചുകൾ അനുവദിക്കണമെന്നാണ്‌ യാത്രക്കാർ ആവശ്യപ്പെടുന്നത്‌.എറണാകുളത്ത്‌ നിന്നും നിസാമുദ്ദീന്‍ വരെ പോകുന്ന മംഗള ലക്ഷദ്വീപ്‌ സൂപ്പര്‍ ഫാസ്റ്റില്‍ കയറിയ യാത്രക്കാര്‍ക്ക്‌ സ്റ്റോപ്പുകളില്‍ ഇറങ്ങാൻ കഴിഞ്ഞില്ല. കുറ്റിപ്പുറത്ത്‌ ഇറങ്ങേണ്ട പലരും പരപ്പനങ്ങാടിയിലാണ്‌ ഇറങ്ങിയത്‌. ഫറോക്കില്‍ എത്തേണ്ടവര്‍ക്ക്‌ കോഴിക്കോട്‌ ഇറങ്ങേണ്ടി വന്നു

വന്ദേ ഭാരത്‌ കൂടി വന്നതോടെ സാധാരണയിലും കൂടുതൽ സമയമെടുത്താണ്‌ പല
ട്രെയിനുകളും സ്റ്റേഷനുകളിലെത്തുന്നത്‌. ഇതും സാധാരണക്കാര്‍ക്ക്‌ വലിയ
ബുദ്ധിമുട്ടാകുന്നുണ്ട്‌.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp