കൊച്ചി: എ.ഐ ക്യാമറകള്‍ ഡ്രോണില്‍ സ്ഥാപിച്ച് നിരീക്ഷണം നടത്താനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ് ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാർ മോട്ടോര്‍ വാഹന വകുപ്പിന് അനുമതി നല്‍കി. ഒരു ജില്ലയിൽ പത്ത് ഡ്രോൺ എ.ഐ ക്യാമറകളായിരിക്കും സ്ഥാപിക്കുക. ക്യാമറകള്‍ സ്ഥാപിച്ച സ്ഥലത്ത് മാത്രം നിയമം പാലിക്കുന്നതും ഇല്ലാത്ത ഇടങ്ങളിൽ നിയമലംഘനങ്ങള്‍ വര്‍ധിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഡ്രോൺ എ.ഐ ക്യാമറകൾ സ്ഥാപിക്കാന്‍ മോട്ടാര്‍ വാഹനവകുപ്പ് തീരുമാനിച്ചത്.കഴിഞ്ഞ മാസം ഇതു സംബന്ധിച്ച്
സര്‍ക്കാരിന് വകുപ്പ് ശിപാര്‍ശ നൽകിയിരുന്നു. തുടര്‍ന്ന് സർക്കാര്‍ അനുമതി
നല്‍കുകയായിരുന്നു.എ ഐ ക്യാമറകള്‍ സ്ഥാപിച്ചതോടെ അപകടങ്ങളിൽ വലിയ
കുറവാണുണ്ടായത്.ഇതുകൂടി കണക്കിലെടുത്താണ് പുതിയ തീരുമാനം.
എ.ഐ ക്യാമറകള്‍ക്കായി പ്രത്യേക ഡ്രോണുകൾ നിർമ്മിക്കും.ഇതിനായി വിവിധ
ഏജന്‍സികളുമായി ഗതാഗത വകുപ്പ് ചര്‍ച്ച നടത്തി.ഒരു ജില്ലയിൽ കുറഞ്ഞത് 10 എ.ഐ
ക്യാമറകള്‍ ഡ്രോണില്‍ സ്ഥാപിച്ച് നിരീക്ഷണം നടത്തുന്നതിനാണ് ലക്ഷ്യമിടുന്നത്.