ബംഗാൾ ഉൾക്കടലിൽ ഭൂകമ്പം

ബംഗാൾ ഉൾക്കടലിൽ ഭൂകമ്പം. ഇന്ത്യൻ സമയം രാത്ര 1:29 നാണ് ഭൂകമ്പം ഉണ്ടായത്. 4.4 തീവ്രത രേഖപ്പെടുത്തിയതായി നാഷ്ണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു. 

ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 70 കിലോമീറ്റർ ഉള്ളിലാണ് ഭൂചലനം ഉണ്ടായത്. വടക്ക് 9.75 ലാറ്റിറ്റിയൂഡിലും കിഴക്ക് 84.12 ഡിഗ്രി ലോംഗിറ്റിയൂഡിലുമാണ് പ്രഭവകേന്ദ്രം.

ഇന്ത്യയിൽ ഭൂകമ്പങ്ങളെ കുറിച്ച് അറിയിപ്പ് നൽകുകയും സ്ഥിതിഗതികൾ നിരീക്ഷിക്കുകയും ചെയ്യുന്ന ഏജൻസിയാണ് നാഷ്ണൽ സെന്റർ ഫോർ സീസ്‌മോളജി. 155 സ്‌റ്റേഷനുകളാണ് എൻസിഎസിന് കീഴിൽ പ്രവർത്തിക്കുന്നത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp