എറണാകുളം; പെരുമ്പാവൂരില്‍ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ച നഴ്‌സിങ് വിദ്യാര്‍ഥി മരിച്ചു.രായമംഗലം സ്വദേശി അല്‍ക്കയാണ് മരിച്ചത്. കളമശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അല്‍ക്കയെയും കുടുംബത്തേയും ആക്രമിച്ച ശേഷം പ്രതി എല്‍ദോസ് ജിവനൊടുക്കിയിരുന്നു.10 സെന്റിമീറ്റര്‍ നീളത്തില്‍ അല്‍ക്കയുടെ കഴുത്തിന് വെട്ടേററിരുന്നു. രക്തം വാർത്തു പോയി
അപകടാവസ്ഥയലായിരുന്ന അല്‍ക്കയുടെ ആരോഗ്യസ്ഥിതിയില്‍ നേരിയ
പുരോഗതിയുണ്ടായിരുന്നു. എന്നാല്‍ ഇന്ന് രാവിലെയോടെ അല്‍ക്കുടെ ആരോഗ്യസ്ഥിതിവഷളാകുകയായിരുന്നു. വൃക്കയുടെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചതാണ് അല്‍ക്കയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്.
അല്‍ക്കയുടെ മൃതദേഹം രായമംഗലത്തെ വീട്ടിൽ എത്തിച്ച് സംസ്കരിക്കുമെന്ന്
കുടുംബാഗങ്ങള്‍ അറിയിച്ചു. സെപ്റ്റംബര്‍ അഞ്ചിന് ഉച്ചക്ക് 12 മണിയോടെയാണ് എൽദോസ് രായമംഗലത്തെ വീട്ടില്‍ എത്തി അല്‍ക്കയെ വെട്ടിപ്പരിക്കേൽപ്പിച്ചത്. ഈ സമയം അല്‍ക്കയുടെ മുത്തച്ഛനും മുത്തശിയും അല്‍ക്കയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. മാരകായുധവുമായാണ് പ്രതി വീട്ടിലെത്തിയത്. കഴുത്തിനും തലക്കും പുറം ഭാഗത്തുമാണ് അല്‍ക്കക്ക് വെട്ടേറ്റത്.അല്‍ക്കയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുന്നത് തടയുന്നതിനിടെ ഒസേഫിനും ചിന്നമ്മക്കും പരിക്കേറ്റിരുന്നു. അൽക്കയെ എല്‍ദോസ് നേരത്തെ ശല്യം ചെയ്തിരുന്നെന്നും പ്രണയാദ്യര്‍ഥന നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.