ഏഷ്യാ കപ്പ് വിജയികളായ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ നേട്ടത്തിന് പുറകിൽ ഇന്ത്യൻ ടീം ക്യാപ്റ്റൻ രോഹിത് ശർമയുടെയും മറ്റ് കളിക്കാരുടെയും അർപ്പണമനോഭാവവും കഠിനാധ്വാനവുമുണ്ട്.
ശ്രീലങ്കക്കെതിരെ ഗംഭീരപ്രകടനം കാഴ്ചവെച്ച ബൗളർ മുഹമ്മദ് സിറാജിന് പ്രത്യേക അഭിനന്ദനങ്ങൾ എന്നും മുഖ്യമന്ത്രി കുറിച്ചു. ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഇതിലും വലിയ നേട്ടങ്ങൾ ആവർത്തിക്കാൻ സാധിക്കട്ടെയെന്ന് ആശംസിക്കുന്നു എന്നുമാണ് മുഖ്യമന്ത്രിയുടെ ആശംസാ കുറിപ്പ്.
കലാശപ്പോരാട്ടത്തില്‍ ടോസ് നേടി ആദ്യം ബാറ്റുചെയ്ത ശ്രീലങ്കയെ 15.2 ഓവറില്‍ 50 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ടാക്കി. മറുപടിയില്‍ ഇന്ത്യ 6.1 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ വിജയലക്ഷ്യം മറികടന്നു. സിറാജ് ആറ് വിക്കറ്റ് നേടിയപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യ മൂന്നു വിക്കറ്റും ജസ്പ്രീത് ബുംറ ഒരു വിക്കറ്റും നേടി ലങ്കയുടെ തകര്‍ച്ച സമ്പൂര്‍ണ്ണമാക്കി.
മുഖ്യമന്ത്രി പിണറായി വിജയൻറെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം
ഏഷ്യാ കപ്പ് വിജയികളായ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് അഭിനന്ദനങ്ങൾ. ശക്തരായ ശ്രീലങ്കൻ ടീമിനെ കുറഞ്ഞ റണ്ണിൽ പിടിച്ചുകെട്ടി ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെയാണ് ഇന്ത്യൻ ടീം ഈ വലിയ വിജയം നേടിയിരിക്കുന്നത്. ഏഷ്യൻ കപ്പിലെ ഇന്ത്യയുടെ എട്ടാം കിരീടമാണിത്. ഈ നേട്ടത്തിന് പുറകിൽ ഇന്ത്യൻ ടീം ക്യാപ്റ്റൻ രോഹിത് ശർമയുടെയും മറ്റ് കളിക്കാരുടെയും അർപ്പണമനോഭാവവും കഠിനാധ്വാനവുമുണ്ട്. ശ്രീലങ്കക്കെതിരെ ഗംഭീരപ്രകടനം കാഴ്ചവെച്ച ബൗളർ മുഹമ്മദ് സിറാജിന് പ്രത്യേക അഭിനന്ദനങ്ങൾ. ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഇതിലും വലിയ നേട്ടങ്ങൾ ആവർത്തിക്കാൻ സാധിക്കട്ടെയെന്ന് ആശംസിക്കുന്നു