പാലക്കയത്ത് ആശ്വാസം; മഴ കുറഞ്ഞു; വെളളം പൂർണ്ണമായി ഇറങ്ങി

ഇന്നലെ ശക്തമായ മഴയെതുടർന്ന് ഉരുൾപൊട്ടിയ പാലക്കയത്ത് മഴ കുറഞ്ഞു. റോഡുകളിൽ നിന്ന് വെളളം പൂർണ്ണമായി ഇറങ്ങി.

കുണ്ടംപോട്ടി,ഇരുട്ടുക്കുഴി എന്നിവിടങ്ങളിലാണ് ഇന്നലെ ഉരുൾപൊട്ടലുണ്ടായത്. വട്ടപ്പാറ,പാണ്ടൻമല എന്നിവിടങ്ങളിലും ചെറിയ ഉരുൾപൊട്ടലുണ്ടായിരുന്നു. പിന്നാലെ പ്രദേശത്ത് കടകളിലും വീടുകളിലും വെളളം കയറി നാശനഷ്ടങ്ങൾ ഉണ്ടായി. മണ്ണാർക്കാട് കാഞ്ഞിരപ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ കനത്തതോടെ ഡാമിന്റെ 3 ഷട്ടറുകളും 20 സെന്റീമീറ്റർ വീതം ഉയർത്തിയിരുന്നു. ഡാമിന്റെ മുകൾ ഭാഗമായ പാലക്കയം ടൗണിൽ കാലങ്ങൾക്ക് ശേഷമാണ് ഇത്രയധികം വെള്ളക്കെട്ട് രൂപപ്പെട്ടത്.

എന്നാൽ മഴ കുറഞ്ഞ് ജലനിരപ്പ് താഴ്ന്നതോടെ കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടർ 10 സെന്റീമീറ്ററായി താഴ്ത്തി.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp