വന്ദേഭാരതിന്റെ ഒരു റേക്ക് കൂടി കൊച്ചുവേളിയിലെത്തി; എന്തിനെന്ന് വ്യക്തമാക്കാതെ റെയില്‍വേ

കേരളത്തിനുള്ള മൂന്നാം വന്ദേഭാരതിന്റെ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ഒരു റേക്ക് കൂടി കൊച്ചുവേളിയില്‍ എത്തി. ഇന്നലെ രാത്രിയോടെയാണ് 8 കോച്ചുകള്‍ ട്രെയിന്‍ എത്തിച്ചത്. പുതിയ റേക്ക് എന്തിനാണ് എത്തിച്ചത് എന്നത് സംബന്ധിച്ച് റെയില്‍വേ ഔദ്യേഗിക വിശദീകരണം നല്‍കിയിട്ടില്ല.

അധികം ആരും അറിയാതെയാതെയാണ് നാലാമത്തെ റേക്ക് ഇന്നലെ രാത്രി കൊച്ചുവേളിയില്‍ എത്തിയത്. വെള്ളയും നീലയും നിറത്തിലെ കോച്ചുകളാണ് റേക്കിലുള്ളത്. രാവിലെ തിരുവനന്തപുരത്ത് നിന്നും സര്‍വീസ് ആരംഭിച്ച് കോട്ടയം വഴി കാസര്‍ഗോഡ് പോയി തിരികെ എത്തുന്നതാണ് ഒന്നാം വന്ദേഭാരത്.

രണ്ടാം വന്ദേഭാരത് ആവട്ടെ കാസര്‍ഗോഡ് നിന്നും രാവിലെ 7 മണിക്ക് സര്‍വീസ് ആരംഭിച്ച് ആലപ്പുഴ വഴി തിരുവനന്തപുരത്ത് പോയി തിരികെ എത്തും വിധവും. ഇടവേളകളില്ലാത്ത സര്‍വീസ് ആയതിനാല്‍ രണ്ടാം വന്ദേഭാരതിന്റെ അറ്റകുറ്റപണി പ്രതിസന്ധിയില്‍ ആയിരുന്നു. ഇതിനായി കഴിഞ്ഞ ദിവസം മൂന്നാമത്തെ റേക്ക് എത്തിച്ച് പകരം സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍ നാലാമത്തെ റേക്ക് എന്തിന് വേണ്ടി എന്ന ചോദ്യത്തിന് റെയില്‍വേ ഔദ്യേഗിക വിശദീകരണം ഇനിയും നല്‍കിട്ടില്ല.

വന്ദേ ഭാരതിന്റെ പെയറിംഗ് ട്രെയിന് സങ്കേധിക തകരാര്‍ ഉള്ളതിനാലാണ് പുതിയ റേക്ക് എത്തിച്ചത് എന്നതാണ് വിവരം. എന്നാല്‍ ഗുരുവായൂര്‍ – രാമേശ്വരം റൂട്ടില്‍ മുന്നാം വന്ദേഭാരത് വരുമെന്ന പ്രതീക്ഷകള്‍ക്കും ചിറക് മുളക്കുകയാണ്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp