ന്യൂഡല്‍ഹി: 2000 രൂപ നോട്ടുകള്‍ ഇനിയും മാറ്റാത്തവര്‍ക്കൊരു ആശ്വാസ വാർത്ത.
നോട്ടുകള്‍ തുടര്‍ന്നും മാറിയെടുക്കാമെന്ന് ആർ.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്.
ആര്‍.ബി.ഐയുടെ 19 റീജ്യണല്‍ ഓഫീസുകള്‍ വഴിയും നേരിട്ട് പോകാൻ കഴിയാത്തവര്‍ക്ക് പോസ്റ്റ് ഓഫീസ് വഴിയും നോട്ടുകള്‍ മാറാം.
സമയപരിധി നാളെ അവസാനിക്കാനിരിക്കെയാണ് ആര്‍.ബി.ഐയുടെ പ്രഖ്യാപനം. 3.43
ലക്ഷം കോടി രൂപയുടെ 2,000 രൂപ നോട്ടുകള്‍ തിരികെ എത്തിയെന്നും 12,000 കോടി
രൂപയുടെ നോട്ടുകള്‍ തിരികെ എത്താനുണ്ടെന്നും ആര്‍.ബി.ഐ ഗവര്‍ണര്‍ പറഞ്ഞു.
നേരത്തെ, സെപ്തംബര്‍ 30നായിരുന്നു നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സമയപരിധി. ഇത്
പിന്നീട് ഒക്ടോബര്‍ ഏഴ് വരെ നീട്ടുകയായിരുന്നു. നീട്ടിയ ഏഴ് ദിവസം നോട്ടുകള്‍ മാറ്റാനുള്ള സഴകര്യം റിസര്‍വ് ബാങ്ക് റീജ്യണല്‍ ഓഫീസുകള്‍ വഴി മാത്രമാണ് സാധിച്ചിരുന്നത്. ഈ നില വീണ്ടും തുടരുമെന്നാണ് ആര്‍ബിഐ അറിയിച്ചിരിക്കുന്നത്. എന്നാൽ ഇതിന് പിഴയുണ്ടോ എന്ന കാര്യം ആര്‍.ബി.ഐ ഗവര്‍ണര്‍ പറഞ്ഞിട്ടില്ല.
ഏകദേശം 96 ശതമാനം 2000 രൂപ നോട്ടുകളും തിരിച്ചെത്തിയിട്ടുണ്ട്. ഇനി തിരിച്ചെത്താനുള്ള നോട്ടുകള്‍ പലതും കേസുകളുമായി ബന്ധപ്പെട്ട് വിവിധ അന്വേഷണ ഏജന്‍സികളുടെയും കോടതികളുടേയും കൈവശമാണുള്ളത്. അതിനാല്‍ തന്നെ ഇതിൽ എത്ര ശതമാനം തിരിച്ചെത്തുമെന്ന കാര്യത്തില്‍ വ്യക്തമായ കണക്ക് ഇപ്പോള്‍ പറയാനാവില്ലെന്നാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പറയുന്നത്.