തിരുവനന്തപുരം: പോത്തന്‍കോട് കെഎസ്‌ആര്‍ടിസി ബസ്സിൽ നിന്ന് വീണ് പെൺകുട്ടിക്ക് പരുക്ക്. പോത്തന്‍കോട് എല്‍വിഎച്ച്‌എസ്്റിലെ ഒമ്പതാം
ക്ലാസ് വിദ്യാര്‍ഥിനി ഫാത്തിമയാണ് അപകടത്തില്‍പ്പെട്ടത്.
ബസിന്റെ ഡോര്‍ തുറന്ന് പെൺകുട്ടി റോഡിലേക്ക് തെറിച്ചു വിഴുകയായിരുന്നു. വൈകിട്ട് സ്കൂൾ വിട്ടു തിരികെ മോഹനപുരത്തെ വീട്ടിലേക്ക്
മടങ്ങുമ്പോഴായിരുന്നു അപകടം.
വാവറയമ്പലത്ത് ബസ് നിറുത്തി ആളെ കയറ്റിയ ശേഷം മുന്നോട്ടെടുത്തപ്പോഴായിരുന്നു അപകടമുണ്ടായത്. പരുക്ക് ഗുരുതരമല്ല.