ദിവസങ്ങള്‍ നീണ്ട വലിയ ഇടിവിനും പിന്നീട് ഇന്നലത്തെ നേരിയ ഉയര്‍ച്ചയ്ക്കും ശേഷം ഇന്ന് വീണ്ടും സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വര്‍ധനവ്. സ്വര്‍ണം ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 5275 രൂപയിലെത്തി. സ്വര്‍ണം പവന് 42200 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
തുടര്‍ച്ചയായ ഇടിവിന് ശേഷം പവന് 80 രൂപയാണ് ഇന്നലെ വര്‍ധിച്ചിരുന്നത്. കഴിഞ്ഞ ദിവസത്തേക്കാള്‍ ഗ്രാമിന് 10 രൂപ വര്‍ധിച്ച് 5250 എന്ന നിരക്കിലാണ് ഇന്നലെ സ്വര്‍ണവ്യാപാരം പുരോഗമിച്ചിരുന്നത്. 18 കാരറ്റ് സ്വര്‍ണവില പവന് 42000 രൂപയിലെത്തിയിരുന്നു.
ആറ് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് വ്യാഴാഴ്ച സ്വര്‍ണ വ്യാപാരം നടന്നിരുന്നത്. വ്യാഴാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 160 രൂപ കുറഞ്ഞിരുന്നു. 41920 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വ്യാഴാഴ്ചയിലെ വില.