വിഴിഞ്ഞം ചാപ്പത്ത് സ്വദേശി അപര്ണയ്ക്കാന് ആശുപത്രിയില്‍ വച്ച് നായയുടെ കടിയേറ്റത്. പൂച്ച കടിച്ചതിനെ തുടര്‍ന്നുള്ള ചികില്‍സയ്ക്കായി ആശുപത്രിയില്‍ എത്തിയപ്പോള്‍ ആയിരുന്നു സംഭവം. ആശുപത്രിയുടെ ഉള്ളില്‍ വച്ച് നായയുടെ കടിയേറ്റിട്ടും പ്രാഥമിക ചികില്‍സ പോലും നടത്താന്‍ അധികൃതര്‍ കൂട്ടാക്കിയിലെന്ന് അപര്‍ണ ആരോപിക്കുന്നു
കഴിഞ്ഞ കുറച്ചുനാളുകളായി സംസ്ഥാനത്ത് തെരുവ്നായകളുടെ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ് എന്നാല്‍ അധികൃതര്‍ ഇതൊന്നും കണ്ടില്ല എന്ന മട്ടാണ് നിരവധി പേരാണ് ഓരോ ദിവസവും നായയുടെ കടിയേറ്റ് ചികില്‍സയ്ക്ക് എത്തുന്നത്. തെരുവുനായകളെ പുനരദിവാസിപ്പിക്കാനുള്ള പദ്ധതികള്‍ നിലവില്‍ ഉണ്ടെങ്കിലും ഇവയൊക്കേ ഇപ്പൊഴും കടലാസില്‍ തന്നെയാണ്
കൂടാതെ ഇന്ന് രാവിലെ ചാലക്കുടിയില്‍ തെരുവുനായകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍ കാണപ്പെട്ടത് പ്രതിക്ഷേധത്തിനിടയാക്കിയിട്ടുണ്ട്. ചാലക്കുടി താലൂക്ക് ആശുപത്രി പരിസരത്താണ് തെരുവ് നായ്ക്കളുടെ ജഡം കണ്ടെത്തിയത്. വിഷം കൊടുത്ത് കൊന്നതാണെന്ന് സംശയമുണ്ട്. ജഡത്തിൻറെ സമീപത്തുനിന്ന് കേക്കിന്റെ അംശങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
ഈ മേഖലയിൽ വലിയ അളവിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. പ്രത്യേകിച്ച് ചാലക്കുടി ബസ് സ്റ്റാൻഡ്, ഈ താലൂക്ക് ആശുപത്രി പരിസരങ്ങളിൽ. പലപ്പോഴും യാത്രക്കാർ ബൈക്കിൽ മറ്റും പോകുമ്പോൾ പുറകിൽ ഓടി വന്ന് അത് കടിക്കാൻ ശ്രമിക്കാറുണ്ട് എന്നുള്ള പരാതികളും ഉണ്ട്. ഇതിനിടയിലാണ് ഇത്തരത്തിൽ തെരുവുനായ്ക്കളുടെ ജഡ കണ്ടെത്തിയിരിക്കുന്നത്. എന്തായാലും ജഡം നീക്കാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്. മാത്രമല്ല ഇത് വിഷം കൊടുത്ത് കൊന്നതാണോ എന്ന് സംബന്ധിച്ചുള്ള അന്വേഷണവും നടക്കുന്നുണ്ട്.