ന്യൂഡല്‍ഹി: ഈ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് തിയതികള്‍ ഇന്ന് പ്രഖ്യാപിച്ചേക്കും. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം സംസ്ഥാനങ്ങളിലാണ് തെഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. നവംബര്‍ രണ്ടാം വാരത്തിനും ഡിസംബര്‍ ആദ്യവാരത്തിനും ഇടയിൽ വോട്ടെടുപ്പ് നടക്കാനാണ് സാധ്യത.
തെരഞ്ഞെടുപ്പിന്റെ തിയതി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി സംസ്ഥാനങ്ങളിലെ
ഒരുക്കങ്ങള്‍ കമ്മീഷൻ വിലയിരുത്തിയിരുന്നു. തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനായി കോൺഗ്രസ് പ്രവര്‍ത്തകസമിതി യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. ജാതി സെന്‍സസ് തെരഞ്ഞെടുപ്പിൽ മുഖ്യഅജണ്ടയാക്കാനാണ് പാര്‍ട്ടി തീരുമാനം.
ഛത്തീസ്ഗഡിലും, അധികാരത്തിലെത്തിയാല്‍ മധ്യപ്രദേശിലും ജാതി സര്‍വേ നടത്തുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി
പ്രഖ്യാപിച്ചു കഴിഞ്ഞു. രാജസ്ഥാനില്‍ ജാതി സര്‍വേക്ക് ഉത്തരവും ഇറങ്ങി.
മധ്യപ്രദേശില്‍ ബി.ജെ.പിയും കോണ്‍ഗ്രസും നേര്‍ക്കുനേരാണ് മത്സരം. കര്‍ണാടക മോഡൽസജന്യ പദ്ധതികള്‍ പ്രഖ്യാപിച്ചതും സംസ്ഥാനത്തെ ഭരണവിരുദ്ധ തരംഗം
ഉപയോഗപ്പെടുത്തിയും സ്ഥിതിഗതികള്‍ അനുകൂലമാക്കാമെന്നാണ് കോൺഗ്രസ് കരുതുന്നത്.