ഇസ്രയേൽ ഹമാസ് യുദ്ധം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇസ്രയേലിലെ മലയാളികളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് കത്തയച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. 7000ഓളം മലയാളികൾ ഇസ്രായേലിൽ ഉണ്ട്. ഇവരുടെ സുരക്ഷ ഉറപ്പാക്കാൻ സാധ്യമായ എല്ലാ രീതിയിലും ഇടപെടണമെന്ന് മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെടുന്നു.
ഇസ്രയേലിലുള്ള മലയാളികളുടെ കുടുംബങ്ങള്‍ ആശങ്കയിലാണെന്നും സാധ്യമാകുന്ന സാഹചര്യത്തില്‍ എല്ലാ വിധ സുരക്ഷയും ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു. ഇസ്രായേലിൽ ഏതാണ്ട് 18000 ഓളം ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ.
യുദ്ധം രൂക്ഷമാകുന്ന പക്ഷം ഇവരെ ഒഴിപ്പിക്കാനുള്ള തീരുമാനം കേന്ദ്രസർക്കാർ കൈക്കൊണ്ടേക്കും. സ്ഥിതിഗതികൾ പ്രധാനമന്ത്രി നേരിട്ട് നിരീക്ഷിച്ചു വരികയാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.