വി.ശിവന്‍കുട്ടിയുടെ പൈലറ്റ്‌ വാഹനംആംബുലന്‍സില്‍ ഇടിച്ചുണ്ടായ അപകടം;പൊലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടി.

തിരുവനന്തപുരം: കൊല്ലം കൊട്ടാരക്കരയിൽ വച്ച്‌ മന്ത്രി വി.ശിവൻകുട്ടിയുടെ പൈലറ്റ്‌ വാഹനം ആംബുലന്‍സില്‍ ഇടിച്ചുണ്ടായ അപകടത്തിൽ മുന്ന്‌ പൊലീസ്‌ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി. പൊലീസുകാരുടെ ഭാഗത്ത്‌ ഗുരുതര വീഴ്ചയുണ്ടായതായാണ്‌ അന്വേഷണ റിപ്പോര്‍ട്ട്‌ കൊട്ടാരക്കര പുലമണ്‍ ടാംഗ്ഷനിൽ വച്ച്‌ ഇക്കഴിഞ്ഞ ജൂലൈ 12നാണ്‌ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ പൈലറ്റ്‌ വാഹനം ആംബുലന്‍സുമായി കൂട്ടിയിടിച്ച്‌ അപകടം ഉണ്ടായത്‌. അപകടം ഉണ്ടായതില്‍ പൊലീസുകാരുടെ ഭാഗത്ത്‌ വീഴ്ച ഉണ്ടായതായി നേരത്തേ പരാതി
ഉയര്‍ന്നിരുന്നു. അതിലാണ്‌ ഇപ്പോള്‍ മൂന്ന്‌ പൊലീസ്‌ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്‌.

കൊല്ലം ട്രാഫിക്‌ യൂണിറ്റ്‌ എസ്‌.ഐ അരുൺകുമാർ, ശൂരനാട്‌ പൊലീസ്‌ സ്റ്റേഷനിലെ ഗ്രേഡ്‌ എസ്‌.ഐ വിനയന്‍, സി.പി.ഒ ബിജുലാല്‍ എന്നിവർക്കെതിരെയാണ്‌ നടപടി. ബിജുലാലാണ്‌ അന്ന്‌ വാഹനം ഓടിച്ചിരുന്നത്‌. പൊലീസുകാരുടെ ഭാഗത്ത്‌ ഗുരുതര വീഴ്ചയുണ്ടെന്നുംഅന്വേഷണ റിപ്പോര്‍ട്ടിലുണ്ട്‌. 14 ദിവസത്തിനുള്ളിൽ കുറ്റാരോപണ പത്രിക നൽകാൻ ഡി.ഐ.ജി കൊല്ലം ക്രൈംബ്രാഞ്ച്‌ ഡി.വൈ.എസ്‌.പിക്ക്‌ നിര്‍ദേശം നൽകി. ഒരു മാസത്തിനകം ശിക്ഷ നടപടി സ്വീകരിക്കാനും നിര്‍ദേശമുണ്ട്‌. കൊട്ടാരക്കര താലൂക്ക്‌ ആശുപത്രിയിൽ നിന്ന്‌ സ്വകാര്യ ആശുപത്രിയിലേക്ക്‌ രോഗിയുമായി പോവുകയായിരുന്ന ആംബുലൻസിൽ മന്ത്രിയുടെ പൈലറ്റ്‌ വാഹനം ഇടിച്ച്‌ രോഗി ഉള്‍പ്പെടെ മൂന്ന്‌ പേര്‍ക്കാണ്‌ പരിക്കേറ്റിരുന്നത്‌.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp