കൈക്കൂലി കേസിൽ പഞ്ചായത്ത് സെക്രട്ടറിയെ വിജിലൻസ് കോടതി കഠിന തടവിന് ശിക്ഷിച്ചു. പാലക്കാട് ജില്ലയിലെ അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് മുൻ സെക്രട്ടറി എൻ.ആർ.രവീന്ദ്രനാണ് ശിക്ഷിക്കപ്പെട്ടത്. ഒരു വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. 2011ൽ സെക്രട്ടറിയായിരുന്ന എൻ.ആർ രവീന്ദ്രൻ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായിരുന്നു. കെട്ടിട നിര്‍മ്മാണത്തിനായി 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാളെ വിജിലന്‍സ് സംഘം പിടികൂടിയത്.