40 പവന്റെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു; ചെറുതുരുത്തിയിൽ പൂട്ടിക്കിടന്ന വീട്ടിൽ മോഷണം

ചെറുതുരുത്തിയിൽ പൂട്ടിക്കിടന്ന വീട്ടിൽ മോഷണം. അലമാറയിൽ സൂക്ഷിച്ച 40 പവന്റെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു. ചെറുതുരുത്തി വട്ടപ്പറമ്പ് പെരുമ്പിടി വീട്ടിൽ മുഹമ്മദ് മുസ്തഫയുടെ വീട്ടിലാണ് മോഷ്ടാക്കൾ കടന്നത്. വാതിൽ കമ്പിപ്പാരയും പിക്കാസും ഉപയോഗിച്ച് കുത്തിപ്പൊളിച്ചാണ് അകത്തുകടന്നിരിക്കുന്നത്.

മുസ്തഫയും വീട്ടുകാരും ഇക്കഴിഞ്ഞ 14ന് ബന്ധുവിന്റെ മരണത്തെത്തുടർന്ന് പോയിട്ട് ഞായറാഴ്ച രാത്രിയിൽ മടങ്ങിയെത്തുമ്പോഴാണ് മോഷണ വിവരം അറിയുന്നത്. ചെറുതുരുത്തി പൊലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp