ഫുട്ബോൾ ആരാധകരെ ആവേശത്തിലാഴ്ത്താൻ ഐ ലീഗ് ഫുട്ബോൾ മത്സരങ്ങൾ വീണ്ടും. ഈ മാസം 28ന് കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം നടക്കുന്നത്. ഗോകുലം കേരള എഫ്സിയും ഇൻ്റർകാശിയും തമ്മിലാണ് ആദ്യ ദിനം ഏറ്റ് മുട്ടുക.
ഗോകുലം കേരള എഫ് സി യുടെ ഹോം ഗ്രൗണ്ടായ സ്റ്റേഡിയത്തിൽ ആരാധകരെ ഇളക്കി മറിക്കാനുള്ള തയ്യാറെടുപ്പിലാണ് താരങ്ങൾ. വൈകിട്ട് ഏഴിനാണ് മത്സരങ്ങൾ ആരംഭിക്കുന്നത്. ഇത്തവണ മികച്ച താരങ്ങളുമായാണ് ഗോകുലം കളത്തിൽ ഇറങ്ങുന്നത്.
ദേശീയ ടീമിൻ്റെ പ്രതിരോധ നിരയിൽ കരുത്തനായിരുന്ന അനസ് എടത്തൊടിക ഇത്തവണ ഗോകുലത്തിലൂടെ അഭ്യന്തര ലീഗിലേക്ക് എത്തുകയാണ്. മുന്നറ്റേ നിരയിൽ സ്പാനിഷ് താരം അലക്സ് സാഞ്ചസ്, എഡുബേഡിയ, സ്പാനിഷ് ഡിഫൻഡർ നിലി എന്നിവരും ഈ സീസണിൽ ഗോകുലത്തിന് ഒപ്പം ഉണ്ട്. നടൻ ദിലീപ് ആണ് മത്സരം ഉദ്ഘാടനം ചെയ്യുന്നത്.