കണ്ണൂരിൽ ഇടിമിന്നലേറ്റ് മൂന്ന് പേർക്ക് പരുക്ക്; ഒരു വീട് ഭാഗികമായി തകർന്നു

കണ്ണൂരിൽ ഇടിമിന്നലേറ്റ് മൂന്ന് പേർക്ക് പരുക്ക്. കണ്ണൂർ പേരാവൂർ വെളളർവള്ളിയിലാണ് അപകടം. ഒരു വീട് ഭാഗികമായി തകർന്നു. വട്ടക്കരയിലെ കായലോടൻ മാധവി (55), വരിക്കേമാക്കൽ ബിൻസി സന്തോഷ് (30), സതി (43) എന്നിവർക്കാണ് പരിക്കേറ്റത്. വട്ടക്കരയിലെ ചിറ്റേരി ചന്ദ്രികയുടെ വീടാണ് ഭാഗികമായി തകർന്നത്. വീട്ടിൽ കുടുംബശ്രീ യോഗം നടന്നുകൊണ്ടിരിക്കെയായിരുന്നു അപകടം.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp