വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കാമുകനെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി കാമുകന്‍. ജാര്‍ഖണ്ഡിലാണ് 20കാരിയായ കാമുകി ഉറങ്ങിക്കിടന്ന കാമുകനെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. ധര്‍മന്‍ ഒറോണ്‍ (24) ആണ് കൊല്ലപ്പെട്ടത്. പ്രതി അഞ്ജലി കുമാര്‍ അറസ്റ്റിലായി.
ജാര്‍ഖണ്ഡിലെ പലാമു ജില്ലയിലെ കൊല്‍ഹുവ ഗ്രാമത്തിനടുത്താണ് കൊലപാതകം നടന്നത്. പ്രതിയുടെ രക്തം പുരണ്ട വസ്ത്രവും കൊലപാതകത്തിന് ഉപയോഗിച്ച മഴുവും പൊലീസ് കണ്ടെടുത്തു. അഞ്ജലിയും ധര്‍മനും പ്രണയത്തിലായിരുന്നു. എന്നാല്‍ വിവാഹം കഴിക്കണമെന്ന ആവശ്യം യുവാവ് നിരസിച്ചതോടെ അഞ്ജലി കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു.
ആളൊഴിഞ്ഞ പ്രദേശത്ത് ധര്‍മനെ അഞ്ജലി വിളിച്ചുവരുത്തി. ഇവിടെ വച്ച് ഇരുവരും ഏറെ നേരം സംസാരിച്ചു. അല്പസമയത്തിനകം ധര്‍മന്‍ ഇവിടെ തന്നെ നിലത്ത് കിടന്നുറങ്ങി. ഈ സമയം കൈവശം രഹസ്യമായി വച്ചിരുന്ന കോടാലി കൊണ്ട് യുവതി കാമുകനെ കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചു. ഞായറാഴ്ച നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.