വന്ദേ ഭാരതിന് പിന്നാലെ സാധാരണക്കാരെ ഉന്നമിട്ട് റെയില്‍വേ അവതരിപ്പിക്കുന്ന ട്രെയിന്‍ സര്‍വീസായ വന്ദേ സാധാരണ്‍ നവംബര്‍ 15ന് മുൻപ് ഓടിത്തുടങ്ങും.
രാജ്യത്തെ ഏറ്റവും തിരക്കേറിയ സെക്ടറുകളിലാണ് നോണ്‍ എ.സി വന്ദേ സാധാരണ്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുകയെന്ന് റെയില്‍വെ അറിയിച്ചു.
ഇതിനായി തിരഞ്ഞെടുത്ത ഒൻപത് റൂട്ടുകളില്‍ എറണാകുളം ഗുവാഹത്തിയും ഇടംപിടിച്ചിട്ടുണ്ട്. 130 കിലോമീറ്ററാണ് ട്രെയിനിന്റെ ശരാശരി വേഗത.
22 കോച്ചുകളുള്ള വന്ദേ സാധരന്‍ ട്രെയിന്‍ മുന്നിലും പിന്നിലും എഞ്ചിനുകള്‍ സ്ഥാപിച്ച് പുഷ്പുള്‍ മോഡില്‍ പ്രവര്‍ത്തിപ്പിക്കുമെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സാധാരണക്കാര്‍ കാര്യമായി ഉപയോഗിക്കാത്ത വന്ദേ ഭാരതിനായി മറ്റു ട്രെയിനുകള്‍ പിടിച്ചിടുന്നത് കാരണം സ്ഥിരം യാത്രക്കാര്‍ അനുഭവിക്കുന്ന യാത്രാ പ്രതിസന്ധിക്ക് വന്ദേ സാധാരണിന്റെ വരവ് പരിഹാരമാകും.
ഹ്രസ്വദൂര റൂട്ടുകളെ ബന്ധിപ്പിക്കുന്ന വന്ദേ മെട്രോ സര്‍വീസുകളും റെയില്‍വേ ഉടന്‍ ആരംഭിക്കുമെന്നാണ് വിവരം. ഇതിനായി കേരളത്തില്‍ നിന്ന് പത്ത് റൂട്ടുകള്‍ പരിഗണയിലെന്നാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളില്‍ നിന്ന് അഞ്ച് വീതം റൂട്ടുകളാണ് പരിഗണിക്കുന്നതെന്നാണ് വിവരം. വന്ദേ ഭാരത് എക്‌സ്പ്രസിന്റെ മിനി പതിപ്പായാണ് വന്ദേ മെട്രോ ട്രെയിനുകള്‍ നിര്‍മ്മിക്കുന്നത്. 200 കിലോമീറ്ററാണ് ദൂരപരിധി.