കെ.എസ്.ആർ.ടി.സി കണ്ടക്ടറെ സ്വകാര്യ ബസ് ജീവനക്കാരൻ മർദ്ദിച്ചു. കാസർഗോഡ് അഞ്ചാം മൈലിലാണ് സംഭവം നടന്നത്. ബന്തടുക്ക – കാസർഗോഡ് റൂട്ടിലോടുന്ന ബസിലെ കണ്ടക്ടർ ലിബിൻ വർഗീസിനാണ് മർദ്ദനമേറ്റത്. ബസ് സമയക്രമവുമായി ബന്ധപ്പെട്ട തർക്കമാണ് വാക്കുതർക്കത്തിലും മർദനത്തിലും കലാശിച്ചത്. കെ.എസ്.ആർ.ടി.സി ജീവനക്കാർ ബേഡകം പൊലീസിൽ പരാതി നൽകി.