ഹൃദയപൂർവ്വം അമ്മയ്‌ക്കൊപ്പം “സ്നേഹക്കൂട്ടായ്‌മ കോലഞ്ചേരി ഗവ.എൽ പി സ്കൂൾ ഹാളിൽ വച്ച് നടന്നു . സംസ്ഥാന പ്രസിഡന്റ്‌ കെ എം വർഗീസ് ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നു

കോലഞ്ചേരി : മാതൃത്വം ത്യാഗത്തിന്റെ സുഗന്ധവും മൂല്യങ്ങളുടെ പ്രഭവകേന്ദ്രവൂമെന്ന് സോഷ്യൽ ജസ്റ്റിസ് ഫോറം സംസ്ഥാന പ്രസിഡന്റ്‌ കെ എം വർഗീസ്. കോലഞ്ചേരി ഗവ.എൽ പി സ്കൂൾ ഹാളിൽ വച്ച് ഫോറം സംഘടിപ്പിച്ച ‘ഹൃദയപൂർവ്വം അമ്മയ്‌ക്കൊപ്പം’ സ്നേഹക്കൂട്ടായ്‌മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന കമ്മിറ്റി അംഗം ഡോ ജോസഫ് കോലഞ്ചേരിൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ മുതിർന്നഅമ്മമാരെ ആദരിച്ചു.

പ്രതിഭാസംഗമം പൂത്തൃക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ റ്റി പി വർഗീസും കുഞ്ഞിളം കയ്യിൽ സമ്മാനവിതരണം ജില്ലാ പ്രസിഡന്റ്‌ ഡോ എമ്മാനുവേലും ഉദ്ഘാടനം ചെയ്തു.
വിവിധ സ്കൂളുകളിൽ നിന്നും തെരഞ്ഞെടുത്ത മികച്ച പി റ്റി എ അംഗങ്ങളെ ഗ്രാമപഞ്ചായത്ത്‌ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ബിജു കെ ജോർജ് ആദരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി വി കെ പ്രകാശൻ മുഖ്യപ്രഭാഷണവും ജില്ലാ വൈസ് പ്രസിഡന്റ്‌ എ കെ രാജേഷ് ഗുരുവന്ദനവും നടത്തി.സുരജ കണ്ണൻ,റ്റി വൈ ജോയി,ഷിജു ഭാസ്കർ, തുടങ്ങിയവർ സംസാരിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് റൂബി പോൾ സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം വി ജി സജിത് കൃതജ്ഞതയും രേഖപ്പെടുത്തി.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp