കളമശേരിയിലെ കണ്‍വെന്‍ഷന്‍ സെന്ററില്‍പൊട്ടിത്തെറി; ഒരുമരണം

കൊച്ചി: കളമശേരിയിലെ കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. 30ല്‍ അധികം പേര്‍ക്ക്‌ പരിക്കേറ്റു. പരിക്കേറ്റവരില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്‌. കളമശേരി സംറ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിൽ യഹോവ സാക്ഷികളുടെ പ്രാര്‍ഥനാ യോഗത്തിനിടെയാണ്‌ പൊട്ടിത്തെറിയുണ്ടായത്‌. ഏകദേശം 2000ല്‍ അധികം പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ടെന്നാണ്‌ വിവരം.
ഞായറാഴ്ച രാവിലെ ഒമ്പത്‌ മണിയോടെയാണ്‌ സ്ഫോടനമുണ്ടായത്‌. രണ്ടോ മൂന്നോ
തുടര്‍സ്ഫോടനങ്ങളുണ്ടായതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. പൊലീസും അഗ്നിരക്ഷാ ]സേനയും എത്തിയാണ്‌ സ്ഥിതി നിയന്ത്രണവിധേയമാക്കിയത്‌. പരിക്കേറ്റവരെ കളമശേരിമെഡിക്കല്‍ കോളജിലേക്ക്‌ മാറ്റി.

ഓഡിറ്റോറിയത്തിലെ മുഴുവന്‍ ആളുകളെയും ഇപ്പോള്‍ പുറത്തിറക്കിയിട്ടുണ്ട്‌. ഹാളിന്റെ മധ്യഭാഗത്താണ്‌ പ്രധാന സ്ഫോടനമുണ്ടായതെന്നാണ്‌ ദൃക്‌സാക്ഷികള്‍ പറയുന്നത്‌. സ്ഫോടനത്തിന്റെ കാരണമെന്താണ്‌ എന്നത്‌ സംബന്ധിച്ച്‌ വിവരങ്ങൾ ലഭ്യമായിട്ടില്ല.കളമശേരിയില്‍ പൊട്ടിത്തെറി ഉണ്ടായ സാഹചര്യത്തിൽ മികച്ച ചികിത്സയൊരുക്കാൻ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്‌ ആരോഗ്യ വകുപ്പ്‌ ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്‌ ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി. ആശുപത്രികള്‍ക്ക്‌ ജാഗ്രതാ നിര്‍ദേശം നൽകി.അവധിയിലുള്ള മുഴുവന്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരും അടിയന്തരമായി തിരിച്ചെത്താന്‍ മന്ത്രി നിര്‍ദേശിച്ചു. കളമശേരി മെഡിക്കൽ കോളേജ്‌, എറണാകുളം ജനറല്‍ ആശുപത്രി, കോട്ടയം മെഡിക്കൽ കോളേജ്‌ എന്നിവിടങ്ങളില്‍ അധിക സകര്യങ്ങളൊരുക്കാനും നിര്‍ദേശം നല്‍കി.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp