ഹൃദയത്തിന് തകരാറുള്ള മൂന്നുമാസം പ്രായമുള്ള കുഞ്ഞിനായി ചികിത്സാസഹായം തേടി കുടുംബം. എറണാകുളം തേവക്കല്‍ സ്വദേശികളായ ശ്യാമും നന്ദിനിയുമാണ് തങ്ങളുടെ ആദ്യ കണ്‍മണിയുടെ ചികിത്സയ്ക്കായി സുമനസുകളുടെ സഹായം തേടുന്നത്.
ജനിച്ച് 25 ദിവസം കഴിഞ്ഞപ്പോള്‍ മാറാതെ വന്ന പനിയില്‍ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് കുട്ടിയുടെ ഹാര്‍ട്ടിന് ജന്മനാ ഹോള്‍ ഉള്ളതായി അറിയുന്നത്. പിന്നീട് എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയിലേക്ക് മാറ്റി. ഒരു ദിവസം തന്നെ ചികിത്സക്കും മറ്റുകാര്യങ്ങള്‍ക്കുമായി പതിനായിരം രൂപ അടുത്ത് ചിലവാകും. ഇപ്പോള്‍ കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്യുന്നതിന് തന്നെ രണ്ടു ലക്ഷത്തിലധികം രൂപയാണ് വേണ്ടത്. അതിനുവേണ്ടിയുള്ള ഓട്ടത്തിലാണ് ശ്യാമും നന്ദിനിയും.
കുട്ടിയുടെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണെങ്കിലും തുടര്‍ചികിത്സക്കും പണം വേണം. കുട്ടിയുടെ ചുണ്ടിനും പ്രശ്‌നമുള്ളതിനാല്‍ ഓപ്പറേഷന്‍ ആവശ്യമാണ്. എന്നാല്‍ മരുന്ന് അധികമായി ചെന്നതിനാല്‍ ഇപ്പോള്‍ നടത്താന്‍ കഴിയില്ല. ഇനി ഓപ്പറേഷന് ചിലവാക്കുന്നതും വലിയൊരു തുകയാണ്. എസി മെക്കാനിക്കായ ശ്യാമിന് മൂന്നുമാസമായി ജോലിക്ക് പോകാന്‍ കഴിഞ്ഞിട്ടില്ല. നാട്ടുകാരുടെയും ബന്ധുക്കളുടെയും എല്ലാം സഹായത്തോടെയാണ് ചികിത്സയ്ക്കുള്ള പകുതി തുക കണ്ടെത്തിയത്. കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്യുന്നതിനുള്ള തുകയ്ക്കുവേണ്ടി സുമനസ്സുകളുടെ സഹായം തേടുകയാണ് ഈ കുടുംബം.
നന്ദിയുടെ അക്കൗണ്ട് വിവരങ്ങള്‍:
NANDHINI N
ACCOUNT NUMBER: 50100497752612
IFSC: HDFC0009464
BRACH: STADIUM LINK ROAD KALOOR