സിപിഐഎം നടത്തുന്ന പലസ്തീൻ ഐക്യദാർഢ്യറാലിയിലേക്ക് സമസ്തയ്ക്ക് ക്ഷണം

ലീഗുമായുള്ള തർക്കം മുറുകുന്നതിനിടെ സി.പി.ഐ.എം നടത്തുന്ന പലസ്തീൻ ഐക്യദാർഢ്യറാലിയിലേക്ക് സമസ്തയ്ക്ക് ക്ഷണം. നവം ബർ 11-ന് കോഴിക്കോട്ട് നടക്കുന്ന പരിപാടിയിലേക്കാണ് സമസ്ത ഉൾപ്പെടെയുള്ള സംഘടനകളെ ക്ഷണിക്കുന്നത്.നേരത്തേ ഏകസിവിൽകോഡിനെതിരേ സി.പി.ഐ.എം. നടത്തിയ പരിപാടിയിലേക്ക് സമസ്തയെ ക്ഷണിച്ചത് ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

മുസ്ലിം ലീഗും സമസ്തയും തമ്മിലുള്ള തർക്കം കൂടുതൽ സങ്കീർണമാവുകയാണ്. ഇതിനിടയിലാണ് സി.പി.ഐ.എം നടത്തുന്ന പലസ്തീൻ ഐക്യദാർഢ്യറാലിയിലേക്ക് സമസ്തയെ ക്ഷണിക്കുന്നത്. ഒപ്പം കാന്തപുരം എ.പി വിഭാഗം ഉൾപ്പടെ സമാന ചിന്താഗതിക്കാരയ മുഴുവൻ പേരെയും പരിപാടിയിലേക്ക് ക്ഷണിക്കുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി മോഹനൻ മാസ്റ്റർ പറഞ്ഞു. അതെ സമയം കോൺഗ്രസ്സിനെ ക്ഷണിക്കില്ല. കോൺഗ്രസ്സിൻ്റെ നിലപാട് ശശി തരൂരിലൂടെ വ്യക്തമായതാണ്.

ലീഗ് നടത്തിയ റാലിയിൽ സമസ്ത ഉൾപ്പെടെയുള്ള സംഘടനകളെ പ്രത്യേകമായി ക്ഷണിച്ചിരുന്നില്ല. പോഷകസംഘടനാ നേതാക്കളായ ഹമീദലി ശിഹാബ് തങ്ങൾ, നാസർ ഫൈസി കൂടത്തായി എന്നിവർ എങ്കിലും വേദിയിലുണ്ടായിരുന്നു. നേരത്തേ ഏകസിവിൽകോഡിനെതിരേ സി.പി.എം. നടത്തിയ പരിപാടിയിലേക്ക് സമസ്തയെ ക്ഷണിച്ചത് ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ലീഗിന്റെ എതിർപ്പ് മു ഖവിലയ്ക്കെടുക്കാതെ സമസ്ത സി.പിഐ.എം. സെമിനാറിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp