ദേശീയ ഗെയിംസ് : കേരളത്തിന് ഒരു മെഡൽ കൂടി.

ദേശീയ ഗെയിംസിൽ കേരളത്തിന് ഒരു മെഡൽ കൂടി. ഇന്ന് 3-3 ബാസ്‌ക്കറ്റ് ബോളിൽ കേരളം വെളളി നേടി. സ്റ്റെഫി നിക്‌സണിന്റെ നേതൃത്വത്തിൽ ഇറങ്ങിയ ടീം ഫൈനലിൽ തെലങ്കാനയോട് 17-13ന് പരാജയപ്പെട്ടു. ( kerala women basketball silver medal )

ദേശീയ ഗെയിംസിൽ കിതയ്ക്കുകയാണ് കേരളം. 2015നെ അപേക്ഷിച്ച് മെഡൽവേട്ടയിൽ ബഹുദൂരം പിന്നിലാണ് കേരളം. നീന്തലിൽ ശാരീരിക അസ്വസ്ഥത മൂലം സജൻ പ്രകാശ് ഇറങ്ങാതിരുന്നത് കേരളത്തിന് തിരിച്ചടിയായി. വൈകിട്ട് നടക്കുന്ന വനിതകളുടെ ലോംഗ് ജംമ്പിൽ കേരള താരങ്ങൾ ഇറങ്ങും.

നീന്തലിൽ സജൻ പ്രകാശ് ഇറങ്ങാതിരുന്നത് തിരിച്ചടിയായി. 1500 മീറ്റർ ഫ്രീസ്‌റ്റൈലിലും, 4 ഗുണം 100 മീറ്ററിലും സജൻ ഇറങ്ങിയില്ല. വാട്ടർ പോളോയിൽ കേരള വനിത ടീം വിജയത്തോടെ തുടങ്ങി. കർണാടകയെ 23-1നാണ് കേരളം തോൽപ്പിച്ചത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp